മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍ 19 സംഘടനകളെ ആദരിച്ചു. ബി.ഡി.കെ.യുമായി ചേര്‍ന്ന് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച ഐ.സി.ആര്‍.എഫ്, ഓള്‍ കേരള ഡ്രൈവേഴ്‌സ് ഫ്രീക്കേഴ്‌സ്, ബീറ്റ്സ് ഓഫ് ബഹ്റൈന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് ഇന്ത്യ, കായംകുളം പ്രവാസി കൂട്ടായ്മ, വേള്‍ഡ് മലയാളി ഫെഡറേഷന്‍, ഇടപ്പാളയം ബഹ്റൈന്‍ ചാപ്റ്റര്‍, വോയ്സ് ഓഫ് ട്രിവാന്‍ഡ്രം, സയന്‍സ് ഓഫ് സ്പിരിച്ച്വാലിറ്റി, പവിഴ ദ്വീപിലെ പൊന്നാനിക്കാര്‍, ഗുരുദ്വാര സിംഗ് സഭ, സച്ചിന്‍ ക്രിക്കറ്റ് ക്ലബ്, കിംസ് ഹോസ്പിറ്റല്‍, ഗുദൈബിയ കൂട്ടം, ഒ.ഐ.സി.സി ബഹ്റൈന്‍, ബഹ്റൈന്‍ മലയാളീസ് പ്രവാസി ഫോറം, മലബാര്‍ അടുക്കള, അസ്‌റി ലേബര്‍ യൂണിയന്‍, പാലക്കാട് പ്രവാസി അസോസിയേഷന്‍ എന്നീ സംഘടനകളെയാണ് ആദരിച്ചത്. 

To advertise here,

പ്രശസ്ത ചരിത്രഗ്രന്ഥ രചയിതാവ് പി. ഹരീന്ദ്രനാഥ്, ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ അഡ്വ. വി.കെ. തോമസ്, ബി.ഡി.കെ ബഹ്റൈന്‍ പേട്രണ്‍ ഡോ. പി. വി. ചെറിയാന്‍, കിംസ് ഹോസ്പിറ്റല്‍ ബഹ്റൈന്‍ സെയില്‍സ് മാനേജര്‍ പ്യാരി ലാല്‍, മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ ആയുര്‍വേദ ഡോ. അതുല്യ ഉണ്ണികൃഷ്ണന്‍ എന്നിവരും ബി.ഡി.കെ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.