മനാമ: കരുവന്നൂർ പ്രദേശത്തുള്ളവരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ ബഹ്റൈൻ കരുവന്നൂർ കുടുംബം രൂപവത്കരിച്ചിട്ട് ഒരു വർഷം പിന്നിടുന്ന വേളയിൽ ബ്ലഡ് ഡോണേഴ്‌സ് കേരളയുമായി ചേർന്ന് മാർച്ച് 27-ന് കിങ് ഹമദ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തുമെന്ന് മുഖ്യരക്ഷാധികാരി ഷാജഹാൻ കരുവന്നൂർ, സെക്രട്ടറി അനൂപ് അഷറഫ്, പ്രസിഡന്റ് സിബി എം.പി, ട്രഷറർ എ.വി. ജെൻസിലാൽ എന്നിവർ അറിയിച്ചു. മാർച്ച് 27 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12.30 വരെ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കെടുക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

To advertise here,