2006 ഫുട്‌ബോള്‍ ലോകകപ്പ് അവശേഷിച്ച കണ്ണീര്‍ ചിത്രമാണ് സിദാന്‍. വീണ്ടും ഫ്രാന്‍സ് കിരീടത്തിലേക്ക് എന്ന് കരുതിയൊരു നിമിഷത്തില്‍ ആണ് മറ്റരാസിയെ നെഞ്ചിനിടിച്ച് സിദാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോകുന്നത്. റഫറി ചുവപ്പ് കാര്‍ഡുയര്‍ത്തിയതിന് പിന്നാലെ അക്ഷോഭ്യനായി സിദാന്‍ സ്‌റ്റേഡിയം വിടുന്ന രംഗം ഫുട്‌ബോള്‍ ഉള്ള കാലത്തോളം മറക്കില്ല.  2006 ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തത് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായ പിപി ശശീന്ദ്രനാണ്. ജര്‍മ്മനിയില്‍ നടന്ന ലോകകപ്പിന്റെ വിശേഷങ്ങളുമായി പിപി ശശീന്ദ്രനും  മാതൃഭൂമി എക്സിക്യൂട്ടീവ് എഡിറ്റര്‍ ഒ.ആര്‍. രാമചന്ദ്രന്‍ കളിയെഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായി ജാഫര്‍ ഖാന്‍, മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.

To advertise here,