ചരമം

പാറുക്കുട്ടിയമ്മ

കീഴ്വായ്പൂര്: പാടിമൺ കൃഷ്ണവിലാസത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (77) അന്തരിച്ചു. മകൻ: കൃഷ്ണകുമാർ. മരുമകൻ: ഇടപ്പാവൂർ ഞുണ്ണംതറ സുജാത. ശവസംസ്കാരം പിന്നീട്.

ഏലിയാമ്മ ഈപ്പൻ

മല്ലപ്പള്ളി: മുണ്ടപ്ളാക്കൽ മലയിൽ പരേതനായ തൊമ്മി ഈപ്പന്റെ ഭാര്യ ഏലിയാമ്മ ഈപ്പൻ (തങ്കമ്മ-98) അന്തരിച്ചു. മക്കൾ: പരേതയായ കുഞ്ഞമ്മ, പരേതനായ അച്ചൻകുഞ്ഞ്, പരേതനായ രാജു, തന്പി. മരുമക്കൾ: വടക്കേടത്ത് എബ്രഹാം, കുഞ്ഞുഞ്ഞമ്മ വൻപള്ളിൽ കുടുംബാംഗം, റോസമ്മ പാതിവെട്ടിയിൽ കുടുംബാംഗം, പൊന്നമ്മ പടുവയിൽ കിഴക്കേക്കുറ്റ് കുടുംബാംഗം.

ഈപ്പൻ വറുഗീസ്

കല്ലൂപ്പാറ: മഠത്തുംഭാഗംവടക്ക് പേരാലുംമൂട്ടിലായ മണ്ണുകുഴിയിൽ ഈപ്പൻ വറുഗീസ് (തമ്പി-68) അന്തരിച്ചു. ശവസംസ്കാരം പിന്നീട്.

പൊന്നമ്മ സ്റ്റീഫൻ

തുരുത്തിക്കാട്: ഇരണക്കൽ പരേതനായ ഫാ. കുറിയാക്കോസിന്റെ മകളും ഉഴവൂർ പാലപ്പുരക്കൽ പരേതനായ സ്റ്റീഫന്റെ ഭാര്യയുമായ പൊന്നമ്മ സ്റ്റീഫൻ (83) അന്തരിച്ചു. ശവസംസ്കാരം പിന്നീട്.

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

തോട്ടയ്ക്കാട് : സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പരിയാരം കുഴിപ്പറമ്പിൽ പരേതനായ മാധവന്റെ മകൻ വിജിൽ(32) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തോട്ടയ്ക്കാട് ഊളയ്ക്കൽ പള്ളിക്ക് സമീപം ചാക്കാലപ്പടിയിലാണ് അപകടം.

ചങ്ങനാശ്ശേരിക്ക് പോകുകയായിരുന്ന ബസിൽ എതിർ ദിശയിലെത്തിയ ബൈക്ക് ഇടിച്ചാണ് അപകടം. അമ്മ: അമ്മിണി. ഭാര്യ: ഐശ്വര്യ. ശവസംസ്കാരം പിന്നീട്.

രാഘവൻനായർ

എരുമക്കുഴി: നെല്ലിപ്പിള്ളിൽ വീട്ടിൽ രാഘവൻനായർ (85) അന്തരിച്ചു. ഭാര്യ: ദേവകിയമ്മ. മക്കൾ: കൃഷ്ണൻകുട്ടി നായർ, തുളസീധരൻനായർ, ലതാകുമാരിയമ്മ (പി.യു.എസ്.പി.എം.എച്ച്.എസ്., പള്ളിക്കൽ), ഹരിക്കുട്ടൻപിള്ള ആർ. മരുമക്കൾ: മിനികുമാരി, ശൈലജദേവീ (കെ.എസ്.ബി.സി.ഡി.സി, തിരുവനന്തപുരം), പരേതനായ ഭാർഗ്ഗവക്കുറുപ്പ് ബി., ശശികല എസ്. ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്. സഞ്ചയനം 27-ന് തിങ്കളാഴ്ച.