പഴകുളം : മേലൂട്-പതിനാലാംമൈൽ കെ.എ.പി. കനാൽ റോഡ് തകർന്നതോടെ പ്രദേശവാസികളുടെ യാത്ര ദുരിതത്തിലായി. റോഡിൽ വലിയ കുഴികളും ഇരുവശങ്ങളിലും കാടും വളർന്നതോടെ പകൽസമയത്തുപോലും ഇതുവഴിയുള്ള യാത്ര ദുഷ്കരമാണെന്നാണ് നാട്ടുകാരുടെ പരാതി.റോഡിന്റെ ശോച്യാവസ്ഥയെ തുടർന്ന് സ്കൂൾ കുട്ടികളുമായി പോകുന്ന വാഹനങ്ങൾ ഉൾപ്പെടെ വഴിമാറി സഞ്ചരിക്കേണ്ട സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു.
അടിയന്തര ആവശ്യങ്ങൾക്ക് ഓട്ടോറിക്ഷകൾ ലഭിക്കാത്തതും ദുരിതം വർധിപ്പിക്കുന്നു. റോഡിനിരുവശങ്ങളിലുമായി ഇരുപതോളം വീടുകളും തൊഴിലിടങ്ങളും പ്രവർത്തിക്കുന്നുണ്ട്.കനാൽ റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നതായും പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.പകൽസമയത്തുപോലും പ്രദേശത്ത് ലഹരിവസ്തുക്കളുടെ വിൽപ്പന നടക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
റോഡിന്റെ ദുരവസ്ഥയും കാടുമൂടിയ അന്തരീക്ഷവും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് സാഹചര്യമൊരുക്കുന്നുണ്ട്.റോഡിന്റെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്വം വിവിധ വകുപ്പുകൾ തമ്മിൽ പരസ്പരം ചൂണ്ടിക്കാണിക്കുകയല്ലാതെ ശാശ്വത പരിഹാരത്തിനായി നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. റോഡ് ഗതാഗതയോഗ്യമാക്കുകയും കാട് വെട്ടിത്തെളിക്കുകയും മാലിന്യനിക്ഷേപം തടയുകയും ലഹരി വിൽപ്പനയ്‌ക്കെതിരേ നടപടി സ്വീകരിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 04 Oct 2026, 12:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented