പന്തളം : ശബരിമലയിൽ ചന്ദനമാണോ ഭസ്മമാണോ നെറ്റിയിൽ തൊടേണ്ടതെന്ന് തീരുമാനിക്കുന്നത് കോടതിയാണെന്നും ഹിന്ദുവിന് ഇക്കാര്യത്തിൽ ഒരവകാശവുമില്ലാത്ത സാഹചര്യമാണുള്ളതെന്നും പ്രജ്ഞപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ. പന്തളത്ത് ശബരിമല അയ്യപ്പസേവാസമാജത്തിന്റെ അയ്യപ്പസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹിന്ദുവിന് ലഭിച്ചതൊന്നും ആരും വെച്ചുനീട്ടിത്തന്നതല്ല, പോരാടി നേടിയതാണ്, വർഷങ്ങൾക്ക് മുമ്പ് ശിവചൈതന്യം കുടികൊള്ളുന്ന നിലയ്ക്കലിൽ ഉണ്ടായതും ഇതാണ്. അന്ന് ഹിന്ദുസമൂഹം ശക്തമായി എതിർത്തിന് പ്രയോജനമുണ്ടായി. അന്ന് നിലയ്ക്കലിൽ പള്ളിവേണമെന്ന് വാദിച്ച മുഖ്യമന്ത്രിയുടെ മകനാണ് ഇന്നത്തെ ദേവസ്വം മന്ത്രി. കേരളത്തിലെ ഹിന്ദുക്കൾ എവിടെയെത്തിനിൽക്കുന്നു എന്ന് പരിശോധന ആവശ്യമാണ്. ഹിന്ദു സമൂഹത്തിന്റെ നിനിൽപ്പിന് ഏതിനേയും നേരിടാനുള്ള ശക്തിയും ശരീരവും ശൗര്യവും ധൈര്യവും വീണ്ടെടുക്കണം. ഹിന്ദുക്കളെ ഒന്നിച്ചുനിർത്താൻ ആർ.എസ്.എസിന്റെ ശാഖപോലെ ഓരോ ഗ്രാമത്തിലും സാധനാകേന്ദ്രങ്ങളുണ്ടാകണമെന്നും അതിന് അയ്യപ്പസേവാസമാജം മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റ് ഗോശാല വിഷ്ണുവാസുദേവൻ പതാകയുയർത്തി. ശബരിമല തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ ദീപം തെളിച്ചു. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠാനന്ദഗിരി സംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു. സേവാസമാജം ജനറൽ സെക്രട്ടറി അഡ്വ. ജയൻ ചെറുവള്ളിൽ, ശബരിമല നിയുക്ത മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പ്രദീപ് കുമാർ വർമ, അമ്പലപ്പുഴ സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള, ആലങ്ങാട് യോഗം പെരിയോൻ പ്രദീപ് ആർ.മേനോൻ, മുരുകൻ ആർ.സെൽവൻ, തിരുവാഭരണ പേടകവാഹകസംഘം ഗുരുസ്വാമി മരുതവന ശിവൻകുട്ടി, സേവാസമാജം സംസ്ഥാന സെക്രട്ടറി വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.
Published: 15 Nov 2026, 12:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented