വാഷിങ്ടൺ: ഡെൻമാർക്കിന്റെ അധീനതയിലുള്ള സ്വയംഭരണപ്രദേശവും ലോകത്തെ ഏറ്റവുംവലിയ ദ്വീപുമായ ഗ്രീൻലൻഡിനെ യുഎസിനോടു കൂട്ടിച്ചേർക്കുമെന്ന് വീണ്ടും ഭീഷണിമുഴക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലയിൽ യുഎസ് സൈനിക ഇടപെടൽ നടത്തിയ പശ്ചാത്തലത്തിൽ ഗ്രീൻലൻഡും അവർ പിടിച്ചെടുക്കുമെന്ന ആശങ്ക ശക്തമാകവേയാണ് പ്രസ്താവന.
ദേശസുരക്ഷയുടെ വീക്ഷണകോണിൽനിന്ന് നോക്കുമ്പോൾ ഗ്രീൻലൻഡ് യുഎസിനുവേണമെന്ന് ട്രംപ് പറഞ്ഞു. സമ്മർദം നിർത്തണമെന്നും ദ്വീപ് വിൽക്കുമെന്ന് മനക്കോട്ടകെട്ടേണ്ടെന്നും ട്രംപിന്റെ ഭീഷണിയോട് ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡെറിക് നീൽസൺ പ്രതികരിച്ചു. അന്താരാഷ്ട്രനിയമങ്ങൾ പാലിച്ചുകൊണ്ടുള്ള നയതന്ത്രചർച്ചകൾക്കും സംഭാഷണങ്ങൾക്കും സന്നദ്ധമാണെന്നും അറിയിച്ചു. ഗ്രീൻലൻഡിനെ ഭീഷണിപ്പെടുത്തുന്നത് നിർത്താൻ കഴിഞ്ഞദിവസം ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സണും യുഎസിനോട് ആവശ്യപ്പെട്ടിരുന്നു.
ഡെൻമാർക്ക് നാറ്റോ അംഗരാജ്യമാകയാൽ അതിന്റെ സൈനിക സുരക്ഷാ ഉടമ്പടിപ്രകാരമുള്ള സംരക്ഷണത്തിന് ഗ്രീൻലൻഡിന് അർഹതയുണ്ടെന്ന് അവർ പറഞ്ഞു. ഗ്രീൻലൻഡിന്റെ ആർട്ടിക്കിലെ തന്ത്രപരമായ സ്ഥാനവും ദ്വീപിലെ അളവറ്റ ധാതു-പ്രകൃതിവിഭവ നിക്ഷേപത്തിലുമാണ് ട്രംപിന്റെ കണ്ണ്.
Content Highlights: US President Trump again threatens to acquire Greenland, sparking international concern and diplomatic responses from Denmark and Greenland.
Published: 06 Jan 2026, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented