വാഷിങ്ടൺ: യൂറോപ്യൻ യൂണിയനുമേൽ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യൂറോപ്പിൽനിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും ട്രക്കുകൾക്കുമാണ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണി. തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യയിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.
അടുത്ത ആഴ്ച മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും. യൂഎസുമായുള്ള വ്യാപാര കരാർ പാലിക്കാത്തതിനാലാണ് നടപടിയെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അതേസമയം കാറുകളും ട്രക്കുകളും യുഎസിലെ പ്ലാന്റുകളിൽ നിർമിക്കുകയാണെങ്കിൽ തീരുവ ചുമത്തില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലായിൽ യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് ഇറക്കുമതി തീരുവ പരമാവധി 15 ശതമാനമായാണ് നിശ്ചയിച്ചിരുന്നത്.
Content Highlights: Trump says he will hike tariffs on EU cars to 25%
Published: 02 May 2026, 03:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented