വെനസ്വേലയിലെ നിക്കോളാസ് മഡുറോയെന്ന സോഷ്യലിസ്റ്റ് ഏകാധിപതിക്കെതിരേ പടനയിക്കുന്ന പ്രതിപക്ഷനേതാവും ജനാധിപത്യപ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക് ഈ വർഷത്തെ സമാധാനനൊബേൽ ലഭിച്ചത്.

ഡോണാൾഡ് ട്രംപ്, സമാധാന നൊബേൽ ജേതാവ് മരിയ കൊറിന മച്ചാഡോ | Photo: AFP
വാഷിങ്ടൺ: നൊബേൽ സമ്മാനം പ്രഖ്യാപിച്ചതിന് പിന്നാലെ മൗനം വെടിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അവാർഡ് ജേതാവായ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ തന്നെ വിളിച്ചിരുന്നുവെന്നും തന്നോടുള്ള ബഹുമാനാർഥം നൊബേൽ സ്വീകരിക്കുന്നതായും അറിയിച്ചെന്ന് ട്രംപ് പറഞ്ഞു.
നൊബേൽ സമ്മാനം നേടിയ ആൾ ഇന്ന് എന്നെ വിളിച്ചിരുന്നു. നൊബേലിന് ശരിക്കും അർഹൻ നിങ്ങളായിരുന്നുവെന്നും അതുകൊണ്ടുതന്നെ നിങ്ങളോടുള്ള ബഹുമാനാർഥം നൊബേൽ സമ്മാനം സ്വീകരിക്കുന്നുവെന്നും അവർ എന്നോടു പറഞ്ഞു- ട്രം പറഞ്ഞു. നൊബേൽ എനിക്ക് തരൂ എന്ന് താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ ചിലപ്പോൾ അവർ ആവശ്യപ്പെട്ടിട്ടുണ്ടായിരിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഏറെക്കാലമായി ഞാൻ ഞാൻ അവരെ സഹായിച്ചുവരികയാണ്. ദുരന്ത സമയത്ത് വെനസ്വേലയിൽ അവർക്ക് സഹായം ആവശ്യമായിരുന്നപ്പോഴെല്ലാം സഹായിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിക്കാനായതിൽ താൻ സന്തുഷ്ടനാണ്, ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വെനസ്വേലയിലെ നിക്കോളാസ് മഡുറോയെന്ന സോഷ്യലിസ്റ്റ് ഏകാധിപതിക്കെതിരേ പടനയിക്കുന്ന പ്രതിപക്ഷനേതാവും ജനാധിപത്യപ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്കാണ് ഈ വർഷത്തെ സമാധാനനൊബേൽ ലഭിച്ചത്. ഒരുകാലത്ത് ആഴത്തിൽ ഭിന്നിച്ചുപോയ വെനസ്വേലയെ പ്രതിപക്ഷത്തെ ഐക്യത്തിന്റെ വഴിയിലെത്തിച്ച് ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മചാഡോ പോരാടിയെന്ന് നൊബേൽ സമിതി വിലയിരുത്തി. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുനടത്തി പ്രാതിനിധ്യസർക്കാർ രൂപവത്കരിക്കാൻ അവർ അക്ഷീണ പ്രയത്നങ്ങളാണ് നടത്തിയത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നിരാശനൽകുന്നതാണ് സമാധാനനൊബേൽ പ്രഖ്യാപനം. ഇന്ത്യ-പാക് സംഘർഷം, ഇസ്രയേൽ-ഇറാൻ യുദ്ധം ഉൾപ്പെടെ അധികാരത്തിലേറിയശേഷം ഏഴു യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നവകാശപ്പെടുന്ന ട്രംപ് സമാധാനനൊബേലിന് തന്റെയത്ര അർഹത മറ്റാർക്കുമില്ലെന്ന് നിരന്തരം വാദിച്ചിരുന്നു.
Content Highlights: Nobel Peace Prize Award U.S. President's remarks
Published: 11 Oct 2025, 11:12 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented