ന്യൂയോർക്ക്: കാനഡയിൽ നിർമിച്ച് യു.എസ്സിൽ വിൽക്കുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ട്രംപിന്റെ ഭീഷണി. സവന്നയിലെ ജോർജിയ ആസ്ഥാനമായ യുഎസ് വിമാന നിർമാതാക്കളായ ഗൾഫ്സ്ട്രീം എയറോസ്‌പേസിന്റെ വിമാനങ്ങൾക്ക് കാനഡ സർട്ടിഫിക്കേഷൻ നിഷേധിച്ചിരുന്നു. ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് ട്രംപിന്റെ തീരുവ ഭീഷണി. കനേഡിയൻ വിമാന നിർമാതാക്കളായ ബോംബാർഡിയറിന്റെ ഗ്ലോബൽ എക്‌സ്പ്രസ് ബിസിനസ് ജെറ്റുകൾ അമേരിക്കയിൽ നിന്ന് 'ഡീസർട്ടിഫൈ' ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
ഗൾഫ്‌സ്ട്രീം എയ്റോസ്പേസ് നിർമ്മിച്ച ബിസിനസ് ജെറ്റുകൾക്ക് കാനഡ ഉടൻ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ ഈ നീക്കം പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് പറഞ്ഞു. നിരവധി ഗൾഫ്‌സ്ട്രീം മോഡലുകൾക്ക് കാനഡ സർട്ടിഫിക്കേഷൻ നൽകുന്നത് നിയമവിരുദ്ധമായി നിരസിച്ചുവെന്നാണ് ട്രംപിന്റെ ആരോപണം. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘർഷം ഇതോടെ കൂടുതൽ ശക്തമാകുകയാണ്.
ഗൾഫ്‌സ്ട്രീം 500, 600, 700, 800 ജെറ്റുകൾക്കാണ് കാനഡ നിയമവിരുദ്ധമായി സർട്ടിഫിക്കേഷൻ നിഷേധിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. ഇവ ഇതുവരെ നിർമിച്ചതിൽവെച്ച് ഏറ്റവും മികച്ചതും സാങ്കേതികമായി പുരോഗമിച്ചതുമായ വിമാനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡ അവരുടെ ആഭ്യന്തര വിപണിയിൽ ഗൾഫ്‌സ്ട്രീം മോഡലുകളുടെ വിൽപ്പന തടയുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു.
ഈ പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ വ്യാപാര മേഖലയിൽ കൂടുതൽ ശിക്ഷാ നടപടികളിലേക്ക് കടക്കുമെന്നും എല്ലാ വിമാനങ്ങൾക്കും താൻ 50 ശതമാനം തീരുവ ഈടാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
Content Highlights: Trump threatens 50% tariff on Canadian aircraft in retaliation for Canada denying certification to US-made Gulfstream jets. Trade tensions rise.
Published: 30 Jan 2026, 12:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented