
ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ നടന്ന ലാറ്റിൻ തെരുവോത്സവത്തിനിടെ അജ്ഞാതൻ നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ടൊറന്റോയിലെ ഏറ്റവുംവലിയ ലാറ്റിൻ തെരുവുത്സവമായ 'സൽസ ഓൺ സെന്റ് ക്ലെയർ' ആഘോഷങ്ങൾക്കിടയിലാണ് സംഭവം നടന്നത്. കടകളും റെസ്റ്റോറന്റുകളും നിറഞ്ഞ ടൊറന്റോയിലെ തിരക്കേറിയ മിഡ്‌ടൗൺ പ്രദേശത്താണ് വെടിവെപ്പുണ്ടായത്.
ലാറ്റിൻ സംസ്കാരത്തിന്റെ ഭാഗമായി കഴിഞ്ഞ 22 വർഷമായി നടന്നുവരുന്ന ആഘോഷമാണ് സൽസ ഓൺ സെന്റ് ക്ലെയർ. ആഘോഷത്തിൻ്റെ ഭാഗമായി ജനങ്ങൾ തെരുവിൽ ഒത്തുകൂടിയ സമയത്ത് അപ്രതീക്ഷിതമായി അക്രമി വെടിയുതിർക്കുകയായിരുന്നു.
സംഭവം നടന്ന ഉടൻ ടൊറന്റോ പോലീസ് പ്രദേശം വളയുകയും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്തു. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊതുജനങ്ങൾ ഈ ഭാഗത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് പോലീസ് നിർദേശം നൽകി. മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
2020-ൽ നോവ സ്കോട്ടിയയിലുണ്ടായ വെടിവയ്പ്പിന് ശേഷം തോക്കുകളുൾപ്പടെയുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നതിൽ കാനഡ സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ മാസങ്ങളിൽ മോൺട്രിയലിലും ടംബ്ലർ റിഡ്ജിലും ഉണ്ടായ വെടിവെപ്പുകൾ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങളുയർത്തിയിരുന്നു.
Content Highlights: Two fatalities confirmed during the Salsa on St. Clair festival in Toronto., Police have cordoned off the Midtown area and launched a search for the suspect., The incident highlights ongoing concerns regarding public safety despite Canada's strict gun control laws., Prime Minister Narendra Modi has expressed condolences to the victims' families.
Published: 12 Jul 2026, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented