കാബൂൾ : അഫ്ഗാനിസ്താനിലെ പാഞ്ച്ഷിർ താഴ്‌വരയിൽ താലിബാൻ ഭീകരൻ ഇന്റർനെറ്റ് സേവനത്തിന് വിലക്കേർപ്പെടുത്തി. ഇപ്പോഴും താലിബാനെതിരെ ചെറുത്തു നിൽപ്പ് തുടരുന്ന അഫ്ഗാനിലെ ഏക പ്രദേശമാണ് പാഞ്ച്ഷിർ. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സാലെ ട്വിറ്ററിൽ സന്ദേശങ്ങൾ പങ്കുവയ്ക്കുന്നത് തടയാനാണ് താലിബാന്റെ പുതിയ നീക്കമെന്നാണ് നിഗമനം. 

വിമത നേതാവ് അഹമ്മദ് ഷാ മസൂദിന്റെ നേതൃത്വത്തിലുള്ള താലിബാൻ വിരുദ്ധ സഖ്യം ഇപ്പോഴും പാഞ്ച്ഷിറിൽ തമ്പടിച്ചിരിക്കുകയാണ്. അഫ്ഗാനിസ്താൻ വൈസ് പ്രസിഡന്റ് അമറുള്ള സാലെയും ഇവർക്കൊപ്പമുണ്ട്. 

ഓഗസ്റ്റ് 15 ന് അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതോടെ അമറുള്ള സാലെ അഫ്ഗാനിസ്താന്റെ താത്ക്കാലിക പ്രസിഡന്റായി സ്വയം അവരോധിച്ചിരുന്നു. എന്നാൽ ഇക്കാര്യം ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്ര സമൂഹം ഇതുവരെ അംഗീകരിച്ചിട്ടില്ല. 

Content Highlights: Taliban shut down internet in Panjshir