വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമനെ മാർപാപ്പയായി ഔദ്യോഗികമായി വാഴിക്കുന്ന ചടങ്ങുകൾ വത്തിക്കാനിൽ പുരോഗമിക്കുന്നു. മാർപാപ്പ പാലിയവും മുക്കുവന്റെ മോതിരവും അണിഞ്ഞു. കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിളിൽ നിന്നാണ് മാർപാപ്പ മുക്കുവന്റെ മോതിരം (പിസ്കറ്ററി റിങ്) സ്വീകരിച്ചത്.
ക്രിസ്തു ഒന്നായിരിക്കുന്നതുപോലെ സഭയും ഒന്നാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. സ്നേഹത്തിന്റെ സമയമാണെന്നും ഐക്യത്തോടെയും സഹോദര്യത്തോടെയും മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
''എന്റെ മിടുക്കുകൊണ്ടല്ല മാർപാപ്പ ആയത്. ദൈവസ്നേഹത്തിന്റെ വഴിയേ നടക്കാനാണ് ആഗ്രഹിക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരിലേക്ക് നൽകുന്നതിനുവേണ്ടിയാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്. ഇത് സ്നേഹത്തിന്റെ സമയമാണ്. പരസ്പരം സ്നേഹിച്ച് ദൈവത്തിങ്കലേക്ക് നടക്കാം. സംഘർഷങ്ങൾ ഒഴിവാക്കി സഹജീവികളെ മനസിലാക്കി ജീവിക്കാം''- അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരിലെ വ്യത്യാസങ്ങളെ ഇല്ലാതാക്കനല്ല ശ്രമിക്കേണ്ടത്. മറിച്ച് മറ്റുള്ളവരുടെ സാമൂഹികവും ആത്മീയവുമായ സംസ്കാരങ്ങളെയും മൂല്യങ്ങളെയും മനസിലാക്കുകയെന്നാതാണ് പ്രധാനം. അദ്ദേഹം വ്യക്തമാക്കി.
Content Highlights: ope Leo XIV`s installation emphasizes unity, love, and understanding among people
Published: 18 May 2025, 03:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented