ക്വെറ്റ (പാകിസ്താന്‍): പാകിസ്താനിലെ ട്രെയിന്‍ റാഞ്ചിയ വിഘടനവാദികളെ വധിച്ച് ബന്ദികളെ രക്ഷപ്പെടുത്തിയതായി പാക് അധികൃതര്‍. അസോസിയേറ്റ് പ്രസ് ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രെയിന്‍ യാത്രക്കാരെ ബന്ദികളാക്കിയ വിഘടനവാദികള്‍ക്കെതിരായ ഏറ്റുമുട്ടല്‍ അവസാനിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

To advertise here,

50 അക്രമികളും ബന്ദികളില്‍ ചിലരും കൊല്ലപ്പെട്ടുവെന്നാണ് സൂചന. ഏറ്റുമുട്ടലില്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബന്ദികളാക്കപ്പെട്ട 300-ല്‍ ഏറെ പേരെ രക്ഷപ്പെടുത്തി. ബന്ദികളില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമല്ല. 

ചൊവ്വാഴ്ചയാണ് 450 യാത്രക്കാരുമായി ക്വെറ്റയില്‍ നിന്ന് പുറപ്പെട്ട ജാഫര്‍ എക്‌സപ്രസ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി റാഞ്ചിയത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോലാനിലെ ഒരു തുരങ്കത്തിനടുത്ത് വെച്ച് വെച്ച് റെയില്‍ പാളം തകര്‍ത്താണ് ട്രെയിന്‍ റാഞ്ചിയത്. ജയിലിലടക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നായിരുന്നു ബിഎല്‍എയുടെ ആവശ്യം.

ബന്ദികള്‍ക്കൊപ്പം സ്‌ഫോടുക വസ്തുക്കള്‍ ശരീരത്തില്‍ ഘടിപ്പിച്ച ചാവേറുകള്‍ നിലയുറപ്പിച്ചതും. ട്രെയിന്‍ തടഞ്ഞിട്ട ഭൂപ്രദേശത്തിന്റെ സവിശേഷത കാരണവും ഏറ്റുമുട്ടലും രക്ഷാപ്രവര്‍ത്തനവും സങ്കീര്‍ണമാണെന്ന് അധികൃതര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.