
ന്യൂയോർക്ക്: ടൈംസ് സ്‌ക്വയറിൽ വെടിവെപ്പ്. വ്യാഴാഴ്ച ഉച്ചയോടെയാണ് ജനത്തിരക്കേറിയ ടൈംസ് സ്‌ക്വയറിൽ വെടിയൊച്ച കേട്ടത്. തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉടൻതന്നെ പ്രതിയെ പിന്തുടർന്ന് പിടികൂടി. വെടിവെപ്പിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഗ്നിശമനസേന അറിയിച്ചു. ഇയാളുടെ നിലവിലെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 3.40-ഓടെയാണ് സംഭവം. എൻ.ബി.എ. ചാമ്പ്യന്മാരായ ന്യൂയോർക്ക് നിക്സിന്റെ വിജയാഘോഷം ലോവർ മാൻഹട്ടനിൽ നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ലോകകപ്പ് മത്സരങ്ങൾക്കായി നഗരത്തിലെത്തിയ വൻ ജനക്കൂട്ടവും ടൈംസ് സ്‌ക്വയറിലുണ്ടായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഏകദേശം 10,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരുന്നത്.
വെടിവെപ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെടിയൊച്ച കേട്ടതോടെ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഭയന്നോടുന്നതും സുരക്ഷിത ഇടങ്ങൾ തേടുന്നതും ദൃശ്യങ്ങളിൽ കാണാം. പോലീസിന്റെ ഔദ്യോഗിക വാഹനത്തിന് തൊട്ടടുത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. ടൈംസ് സ്‌ക്വയറിൽ പട്രോളിങ്ങിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Content Highlights: A shooting incident occurred in the crowded Times Square, New York, during a public celebration, leading to the immediate arrest of the suspect by patrolling police officers and the hospitalization of one injured person.
Published: 19 Jun 2026, 09:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented