കാലിഫോര്‍ണിയ : ഒമിക്രോണ്‍ വകഭേദത്തിന്റെ ഏറ്റവും പുതിയ പതിപ്പ് (ബി.എ. 2) ഒര്‍ജിനല്‍ ഒമിക്രോണിനേക്കാള്‍ വേഗത്തില്‍ പടരുന്നതെന്ന് പഠനങ്ങള്‍. ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് ഭാവിയിലെ അണുബാധകളില്‍ നിന്ന് കൂടുതല്‍ സംരക്ഷണം ലഭിച്ചേക്കില്ലെന്നും പഠനം പറയുന്നു.

To advertise here,

ഒമൈക്രോണ്‍ അണുബാധയ്ക്കിടെ ന്യൂട്രലൈസിംഗ് ആന്റിബോഡികളുടെ ഉത്പാദനം രോഗത്തിന്റെ തീവ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാലിഫോര്‍ണിയ സര്‍വകലാശാല പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. നിലവിലെ ഒമിക്രോണ്‍ തരംഗം കോവിഡ് മഹാമാരിയുടെ അന്ത്യം വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍. 

ഭാവിയില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരു വകഭേദത്തില്‍ നിന്നുള്ള അണുബാധ തടയാന്‍ ഒമൈക്രോണ്‍-ഇന്‍ഡ്യൂസ്ഡ് ഇമ്മ്യൂണിറ്റി മതിയാകില്ലെന്നും പഠനം പറയുന്നു. ആവര്‍ത്തിച്ചുള്ള അണുബാധകളില്‍ നിന്നോ ഭാവിയിലെ അസുഖങ്ങളില്‍ നിന്നോ പുതിയ വകഭേദങ്ങളില്‍ നിന്നോ പരിരക്ഷ നല്‍കാന്‍  ഒമിക്രോണ്‍ ബാധക്ക് സാധിക്കില്ലെന്നും പഠനം പറയുന്നു.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ബൂസ്റ്റര്‍ ഡോസ് വാകിസിനുകളുടെ പ്രാധാന്യവും പഠനം എടുത്തുകാണിക്കുന്നു. 

Content Highlights: New Omicron Variant Spreading Even Faster Than Original: Reports