കാഠ്മണ്ഡു: ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെ ഉറ്റുനോക്കുന്നുവെന്ന് നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി ഷേര്‍ ബഹാദുര്‍ ദൂബെ.

To advertise here,

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കുമെന്നും ദൂബെ പറഞ്ഞു. വിശ്വാസ വോട്ടില്‍ വിജയം നേടിയ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു.

അഭിനന്ദനം അറിയിച്ചുള്ള മോദിയുടെ ട്വീറ്റിന് മറുപടിയായി നന്ദി പറയുകയായിരുന്നു ദൂബെ.

Content highlights: Nepal`s new PM responds to Narendra Modi`s congratulatory note