വാഷിങ്ടണ്‍: തനിക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൂടി സമര്‍പ്പിക്കുന്നതായി വെനസ്വേലന്‍ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ കൊറീന മചാഡോ. 'ദുരിതമനുഭവിക്കുന്ന വെനസ്വേലയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ ലക്ഷ്യത്തിന് നിര്‍ണ്ണായകമായ പിന്തുണ നല്‍കിയ പ്രസിഡന്റ് ട്രംപിനും ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു.' പുരസ്‌കാരത്തിന് പിന്നാലെ മരിയ ‘എക്‌സി’ല്‍ കുറിച്ചു.
സ്വാതന്ത്ര്യം നേടിയെടുക്കുക എന്ന തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കാന്‍, എല്ലാ വെനസ്വേലക്കാരുടെയും പോരാട്ടത്തിനുള്ള ഈ അംഗീകാരം, ഒരു ഉത്തേജനമാണെന്നും അവര്‍ വ്യക്തമാക്കി.
'ഞങ്ങള്‍ വിജയത്തിന്റെ പടിവാതില്‍ക്കലാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും കൈവരിക്കാന്‍, എന്നത്തേക്കാളുമുപരി ഇന്ന്, പ്രസിഡന്റ് ട്രംപിനെയും യുഎസിലേയും ലാറ്റിന്‍ അമേരിക്കയിലെയും ജനങ്ങളെയും ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളെയും പ്രധാന സഖ്യകക്ഷികളായി ഞങ്ങള്‍ ആശ്രയിക്കുന്നു.' അവര്‍ കൂട്ടിച്ചേര്‍ത്തു.
വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നല്‍കുന്നതെന്നായിരുന്നു നൊബേല്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചത്.
അതേസമയം, സമാധാന നൊബേലിന് തന്റെയത്ര അര്‍ഹത മറ്റാര്‍ക്കുമില്ലെന്ന വാദം ട്രംപ് നിരന്തരം ആവര്‍ത്തിച്ചിരുന്നു. അധികാരത്തിലേറി ഏഴുമാസത്തിനകം ഇന്ത്യ-പാകിസ്താന്‍, കംബോഡിയ-തായ്ലാന്‍ഡ്, കൊസോവോ-സെര്‍ബിയ, കോംഗോ-റുവാണ്ട, ഇസ്രയേല്‍-ഇറാന്‍, ഈജിപ്ത്-എത്യോപ്യ, അര്‍മേനിയ-അസര്‍ബയ്ജാന്‍ തുടങ്ങിയ ഏഴ് അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍/യുദ്ധങ്ങള്‍ താന്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം.
Content Highlights: Venezuelan opposition leader María Corina Machado dedicates her Nobel Peace Prize to Donald Trump
Published: 10 Oct 2025, 08:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented