
ഒർലാൻഡോ: കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഫ്ലോറിഡ പോലീസ് ഒടുവിൽ ആ കമ്മലുകൾ വീണ്ടെടുത്തു. അപ്പോഴേക്കും കാത്തിരിപ്പ് രണ്ടാഴ്ച പിന്നിട്ടിരുന്നു. പക്ഷേ, വിട്ടിട്ടുപോകുന്നതെങ്ങനെ, ആറുകോടി രൂപയിലധികം (7,69,500 ഡോളർ) വിലവരുന്ന കമ്മലുകളല്ലേ കള്ളൻ വിഴുങ്ങിയത്.
ഫെബ്രുവരി 26-നായിരുന്നു സംഭവം. ടിഫാനി ആൻഡ് കന്പനി എന്ന ജുവല്ലറിയുടെ ഒർലാൻഡോയിലുള്ള കടയിൽ കയറിയ 32-കാരനായ ജെയ്തൻ ഗിൽഡർ രണ്ടുജോഡി വജ്രക്കമ്മൽ മോഷ്ടിച്ചു. പോലീസ് പിടികൂടിയെങ്കിലും കള്ളൻ പണിപറ്റിച്ചു, കമ്മലുകളപ്പാടേ വിഴുങ്ങിക്കളഞ്ഞു. ഇതോടെ പോലീസ് വലഞ്ഞു; തൊണ്ടിമുതലില്ലാതെ എന്ത് കേസ്.
വയറിനുള്ളിൽ സാധനമുണ്ടെന്ന് എക്സ്-റേയിൽ വ്യക്തമായപ്പോൾ ഗിൽഡറെ ഒർലാൻഡോ ആശുപത്രിയിലാക്കി തൊണ്ടിമുതലിനായി ഉദ്യോഗസ്ഥർ കാത്തിരുന്നു. “എന്റെ വയറ്റിൽ എന്തെങ്കിലും സാധനമുണ്ടെന്നുവെച്ച് കുറ്റംചുമത്തുമോ?” കസ്റ്റഡിയിലിരിക്കേ ഗിൽഡറുടെ സംശയമതായിരുന്നു.
മാർച്ച് 12-ന് പോലീസിന്റെ കാത്തിരിപ്പിന് വിരാമമായി; ഗിൽഡറുടെ ആത്മവിശ്വാസത്തെ തകർത്തുകൊണ്ട് കമ്മലുകൾ പുറത്തെത്തി. മോഷണംപോയ കമ്മലുകൾതന്നെയാണ് അതെന്ന് സീരിയൽ നന്പർ ഒത്തുനോക്കി ജുവല്ലറി അധികൃതർ സ്ഥിരീകരിച്ചു.
ഗിൽഡർ ഇപ്പോൾ ഓറഞ്ച് കൗണ്ടി ജയിലിലാണ്. 2022-ൽ, ടിഫാനി ആൻഡ് കമ്പനിയുടെ ടെക്സസിലെ കടയിൽ ഇയാൾ മോഷണംനടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടാതെ കൊളറാഡോയിൽ ഇയാളുടെപേരിൽ 48 വാറന്റുകളുമുണ്ട്.
Content Highlights: Florida-Thief swallows earrings worth Rs 6 crore-police wait at hospital for two weeks
Published: 24 Mar 2025, 07:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented