ദമാസ്കസ്: സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ തിരക്കേറിയ ഹിജാസ് പ്രദേശത്തുള്ള ഒരു കഫേയിൽ വ്യാഴാഴ്ച അതിശക്തമായ സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. പാലസ് ഓഫ് ജസ്റ്റിസിനും ഹിജാസ് റെയിൽവേയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന കഫേയുടെ പ്രവേശന കവാടത്തിലാണ് സ്ഫോടനം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ നാല് പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ നിരവധിപേരുടെ നില അതീവ ഗുരുതരമാണ്.
സ്ഫോടനം നടന്നയുടൻ തന്നെ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സംഭവസ്ഥലത്തേക്ക് ആംബുലൻസുകൾ സൈറൺ മുഴക്കി പായുന്നതിന്റെയും കഫേ തകർന്നുകിടക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിറിയൻ സ്റ്റേറ്റ് ടിവിയും സന വാർത്താ ഏജൻസിയുമാണ് ഈ അപകടവാർത്ത പുറത്തുവിട്ടത്. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് സിറിയൻ ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു. സ്ഫോടനസ്ഥലത്തേക്ക് ആളുകൾ പ്രവേശിക്കുന്നത് തടയാൻ സിറിയയിലെ ആഭ്യന്തര സുരക്ഷാ സേന പ്രദേശം നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.
Content Highlights: A powerful explosion struck a crowded cafe in Damascus near Hijaz.
Published: 02 Jul 2026, 06:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented