ബെലേം: ബ്രസീലിലെ ബെലേമിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിക്കിടെ വേദിയില്‍ തീപിടുത്തം. ഇതേ തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കുകയും ചര്‍ച്ചകള്‍ തടസ്സപ്പെടുകയും ചെയ്തു.
കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഒരു കരാറിലെത്താന്‍ പ്രതിനിധികള്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. മിനിറ്റുകള്‍ക്കകം തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു. ഇതിനിടെ പുക ശ്വസിച്ച പതിമൂന്ന് പേര്‍ക്ക് ചികിത്സ തേടിയതായും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും, ഒരു ഇലക്ട്രിക്കല്‍ ഉപകരണമോ, ഒരുപക്ഷേ മൈക്രോവേവോ ആകാം കാരണമെന്ന് കരുതുന്നതായും പ്രാദേശിക അഗ്നിശമന സേനയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍നിന്നുള്ള പ്രതിനിധികളടക്കം ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം.
Content Highlights: Fire breaks out at international climate summit venue in Brazil,
Published: 21 Nov 2025, 04:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented