
ലാസ് വേഗസ്: ആകാശമധ്യത്തുവെച്ച് എൻജിന് തീ പിടിച്ചതിനെ തുടർന്ന് അമേരിക്കൻ എയർലെെൻസ് വിമാനം ലാസ് വേഗസിൽ അടിയന്തരമായി തിരിച്ചിറക്കി. ലാസ് വേഗസിലെ ഹാരി റെയ്ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നോർത്ത് കരോലിനയിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന എയർബസ് എ321 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനം പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിലായിരുന്നു ഇത്.
ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 8.20 ഓടെയാണ് വിമാനം തിരിച്ചിറക്കിയത്. 153 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും അപകടം റിപ്പോർട്ട് ചെയ്തിട്ടില്ല. സാങ്കേതിക തകരാറാണ് എഞ്ചിന് തീപിടിക്കാനുള്ള കാരണമെന്ന് എയർലെെൻസ് വിശദീകരിച്ചു.
പെെലറ്റുമാരും ജീവനക്കാരും അവസരോചിതമായി ഇടപെട്ടതോടെ വൻദുരന്തമാണ് ഒഴിവായത്. വിമാനം അറ്റകുറ്റപ്പണിക്കായി മാറ്റി. ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയും (എഫ്എഎ) അമേരിക്കന്‍ എയര്‍ലൈന്‍സ് മെയിന്റന്‍സ് സംഘവും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: American airlines flight returns to las vegas after mid air engine fire
Published: 26 Jun 2025, 08:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented