നൂറുവർഷംമുൻപ്‌, വിജയദശമി ദിനത്തിലാണ് രാഷ്ട്രീയ സ്വയംസേവകസംഘം സ്ഥാപിതമായത്. ഇതു പൂർണമായും പുതിയ ഒന്നിന്റെ സൃഷ്ടിയായിരുന്നില്ല. കാലാകാലങ്ങളായി ഇന്ത്യയുടെ ശാശ്വതമായ ദേശീയചൈതന്യം കാലഘട്ടങ്ങളുടെ വെല്ലുവിളികളെ നേരിടാൻ വിവിധരൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പുരാതനപാരമ്പര്യത്തിന്റെ പുതിയ പ്രതിഫലനമായിരുന്നു. നമ്മുടെ കാലഘട്ടത്തിൽ, കാലാതീതമായ ആ ദേശീയബോധത്തിന്റെ മൂർത്തീഭാവമാണു സംഘം. സംഘത്തിന്റെ ശതാബ്ദിക്ക് സാക്ഷ്യംവഹിക്കുന്നത്, നമ്മുടെ തലമുറയിലെ സ്വയംസേവകരുടെ സൗഭാഗ്യമാണ്.
തുടക്കംമുതൽ, സംഘം രാഷ്ട്രനിർമാണത്തിനായി സ്വയം സമർപ്പിച്ചു. ഇതു കൈവരിക്കുന്നതിനായി, അതു സ്വഭാവരൂപവത്‌കരണത്തിന്റെ പാത തിരഞ്ഞെടുത്തു. ‘വ്യക്തിനിർമാണത്തിലൂടെ രാഷ്ട്രനിർമാണം’ എന്നതാണ്‌ സംഘത്തിന്റെ മാർഗം. ഇതിനായി, സംഘം ദൈനംദിന ശാഖയുടെ അതുല്യവും ലളിതവും നിലനിൽക്കുന്നതുമായ സംവിധാനം സൃഷ്ടിച്ചു. ഓരോ സ്വയംസേവകനും ‘ഞാൻ’ എന്നതിൽനിന്നു ‘നമ്മൾ’ എന്നതിലേക്കു യാത്രയാരംഭിക്കുകയും വ്യക്തിപരമായ പരിവർത്തനപ്രക്രിയയിലൂടെ കടന്നുപോകുകയും ചെയ്യുന്ന പ്രചോദനാത്മക ഇടമാണ്‌ ശാഖ.
മഹത്തായ ദേശീയദൗത്യം, വ്യക്തിപരമായ പരിവർത്തനത്തിന്റെ പാത, ശാഖയുടെ പ്രായോഗികരീതി എന്നിവയാണ്‌ സംഘത്തിന്റെ നൂറുവർഷത്തെ യാത്രയുടെ അടിത്തറപാകിയത്. ഇവയിലൂടെ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യയെ മുന്നോട്ടുനയിക്കുന്ന ലക്ഷക്കണക്കിനു സ്വയംസേവകർക്ക്‌ സംഘം രൂപംനൽകിയിട്ടുണ്ട്.
നൂറ്റാണ്ടിന്റെ ഈ യാത്രയിൽ, സംഘം സമൂഹത്തിലെ വിവിധവിഭാഗങ്ങൾക്കിടയിൽ സ്വയം അവബോധവും ആത്മവിശ്വാസവും ഉണർത്തി. രാജ്യത്തിന്റെ ഏറ്റവും വിദൂരവും എത്തിപ്പെടാൻ പ്രയാസമുള്ളതുമായ ഭാഗങ്ങളിൽപ്പോലും അതു പ്രവർത്തിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി, ഗോത്രസമൂഹങ്ങളുടെ പാരമ്പര്യവും ആചാരങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും സംഘം സ്വയംസമർപ്പിച്ചിരിക്കുന്നു.

To advertise here,

ഒരു നൂറ്റാണ്ടുമുൻപു സംഘത്തിനു രൂപംനൽകിയപ്പോൾ, അന്നത്തെ ആവശ്യങ്ങളും പോരാട്ടങ്ങളും ഇന്നത്തേതിൽനിന്നു വ്യത്യസ്തമായിരുന്നു. ഇന്ന്, ഇന്ത്യ വികസിതരാഷ്ട്രമെന്ന നിലയിലേക്കു മുന്നേറുമ്പോൾ, പുതിയ വെല്ലുവിളികൾ ഉയർന്നുവരുകയാണ്. വിദേശരാജ്യങ്ങളെ ആശ്രയിക്കൽ, നമ്മുടെ ഐക്യത്തെ വിഭജിക്കാനുള്ള ഗൂഢാലോചനകൾ, നുഴഞ്ഞുകയറ്റത്തിലൂടെയുള്ള ജനസംഖ്യാപരമായ മാറ്റങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ്. നമ്മുടെ സർക്കാർ ഇവയെ സജീവമായി നേരിടുന്നു. അവയെ നേരിടാൻ ആർ‌എസ്‌എസും കൃത്യമായ രൂപരേഖ തയ്യാറാക്കിയതിൽ എനിക്കു സന്തോഷമുണ്ട്.

പഞ്ചപരിവർത്തനിലേക്കുള്ള പ്രയാണം

സംഘത്തിന്റെ ‘പഞ്ചപരിവർത്തൻ’ ഓരോ സ്വയംസേവകനും ഇന്നത്തെ വെല്ലുവിളികളെ അതിജീവിക്കാനുള്ള പാതയൊരുക്കുന്നു.
സ്വബോധ്’: അധിനിവേശമനോഭാവത്തിൽനിന്നു സ്വയം മോചിതരാകാനും, നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കാനും ‘സ്വദേശി’ എന്ന തത്ത്വം മുന്നോട്ടുകൊണ്ടുപോകാനും സ്വത്വബോധം നമ്മെ സഹായിക്കുന്നു
‘സാമാജിക് സമരസത’: പാർശ്വവത്‌കരിക്കപ്പെട്ടവർക്കു മുൻഗണനനൽകി സാമൂഹികനീതി ഉറപ്പാക്കുന്നതിലൂടെയാണ്‌ സാമൂഹിക ഐക്യം കൈവരിക്കുന്നത്. ഇന്ന്, നുഴഞ്ഞുകയറ്റംമൂലമുണ്ടാകുന്ന ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ നമ്മുടെ സാമൂഹിക ഐക്യത്തിനു ഗുരുതരമായ വെല്ലുവിളിയാണ്. ഇതു പരിഹരിക്കുന്നതിന്, രാഷ്ട്രം ഉന്നതാധികാര ജനസംഖ്യാദൗത്യം പ്രഖ്യാപിച്ചു
‘കുടുംബ് പ്രബോധൻ’: കുടുംബമൂല്യങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ അടിത്തറയായ കുടുംബസ്ഥാപനത്തിനു കരുത്തേകുന്നു
‘നാഗരിക് ശിഷ്ടാചാർ’: ഓരോ പൗരനിലും പൗരബോധവും ഉത്തരവാദിത്വബോധവും ഉണർത്തേണ്ടത് അനിവാര്യമാണ്
‘പര്യാവരൺ’: വരുംതലമുറകളുടെ ഭാവി സുരക്ഷിതമാക്കാൻ പരിസ്ഥിതിസംരക്ഷണം പരമപ്രധാനമാണ്
ഈ പ്രതിജ്ഞകളാൽ നയിക്കപ്പെടുന്ന സംഘം ഇപ്പോൾ അടുത്തനൂറ്റാണ്ടിലേക്കുള്ള യാത്രയ്ക്കു തുടക്കംകുറിക്കുകയാണ്. 2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിൽ, സംഘത്തിന്റെ സംഭാവന നിർണായകമായിരിക്കും.