കൊഴിഞ്ഞാമ്പാറ: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പുഴയിലിറങ്ങിയ രണ്ടുപേര്‍ മരിച്ചു. മന്ത്രവാദിയായ ഹസന് മുഹമ്മദും 18-കാരനായ കോയമ്പത്തൂര്‍ സ്വദേശി യുവരാജുമാണ് മരിച്ചത്. അതേസമയം, മന്ത്രവാദക്രിയകള്‍ നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഹസന്റെ വീട്ടില്‍വെച്ച് നടന്ന മന്ത്രവാദത്തിന് ശേഷം ഇരുവരും ചില ക്രിയകള്‍ നടത്താനായാണ് പുഴയിലിറങ്ങിയത്. അതിനിടെ അപകടം സംഭവിക്കുകയായിരുന്നു.
പള്ളിത്തെരുവിലെ ഹസന് മുഹമ്മദിന്റെ വീട്ടില്‍ മന്ത്രവാദക്രിയയ്ക്കായാണ് കുടുംബം എത്തിയിരുന്നത്. തുടര്‍ന്ന് വീട്ടില്‍വെച്ച് മന്ത്രവാദക്രിയകള്‍ നടത്തി. പിന്നാലെ ഹസന് മുഹമ്മദും ഒപ്പം യുവാവും പുഴയിലിറങ്ങുകയായിരുന്നു. പരിഹാരക്രിയകള്‍ നടത്തുന്നതിനായാണ് യുവരാജ് പുഴയിലിറങ്ങിയത്. ക്രിയകള്‍ നടത്തുന്നതിനിടെ ഇരുവരും പുഴയിലേക്ക് വീഴുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു.
ഒരാഴ്ചയ്ക്ക് മുമ്പ് മകന് ജോലി ശരിയാകുന്നില്ലെന്ന് പറഞ്ഞാണ് കുടുംബം ഹസന് മുഹമ്മദിനെ സമീപിക്കുന്നത്. ഹസന് പറഞ്ഞത് പ്രകാരം ഒരാഴ്ചയ്ക്ക് ശേഷം ഇവര്‍ ഹസന്റെ വീട്ടിലെത്തുകയായിരുന്നു. പിന്നാലെ വീട്ടില്‍വെച്ച് മന്ത്രവാദക്രിയകള്‍ നടത്തി. അതിന് ശേഷം ഉച്ചയോടെ പുഴയിലിറങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ട് മരണം സംഭവിക്കുന്നത്.
Content Highlights: Young man and sorcerer drowned death during witchcraft rituals
Published: 13 Sept 2025, 06:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented