കോഴിക്കോട്: നൃത്തം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതി മരിച്ചു. പാലാഴി സ്വദേശി കെ.പി. ഷൈനിയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. കോഴിക്കോട്. കോഴിക്കോട് പെരുമണ്ണയിലെ ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങിനിടയാണ് സംഭവം. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പെരുമ പയ്യടി മേത്തൽ ചിറക്കൽ ക്ഷേത്രത്തിലെ ഉത്സവചടങ്ങിനിടെയായിരുന്നു നൃത്തം അവതരിപ്പിച്ചത്. രാത്രിയോടെ ആയിരുന്നു പരിപാടി. ഏഴു പേരടങ്ങുന്ന ഒരു സംഘമാണ് നൃത്തപരിപാടിയിൽ. പരിപാടി തുടങ്ങി ഏകദേശം രണ്ട് മിനിറ്റ് പിന്നിട്ടപ്പോൾ ഷൈനിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുയായിരുന്നു. നൃത്തം പൂർത്തിയാക്കാതെ അണിയറയിലേക്ക് മടങ്ങിയ ഷൈനിയെ പാലാഴിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ അവിടെ എത്തുന്നതിനു മുന്നേ മരണം സംഭവിച്ചിരുന്നു.
Content Highlights: The incident occurred during a temple festival performance in Perumanna, Kozhikode., The victim, Shyni from Palazhi, collapsed two minutes into the dance., She was declared dead before reaching the hospital., A seven-member dance group was performing at the time of the incident.
Published: 24 Apr 2026, 08:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented