കണ്ണൂര്‍: കൊട്ടിയൂരില്‍ കരിയില കത്തിക്കുന്നതിനിടെ സ്ത്രീ പൊള്ളലേറ്റു മരിച്ചു. ചെചപ്പമല സ്വദേശി പൊന്നമ്മയാണ് മരിച്ചത്. കരിയില കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ തീ ദേഹത്തേക്ക് പടരുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയ്ക്കടുത്തെല്ലാം തീപിടിത്തം വ്യാപകമാണ്. ഇതൊഴിവാക്കാന്‍ വേണ്ടിമുന്കൂട്ടിത്തന്നെ കരിയിലകളെല്ലാം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. എന്നാല്‍ വെയിലിന്റെ തീവ്രത കൂടുതലായതിനാല്‍ കരിയില ആളിക്കത്തി. തുടര്‍ന്ന് പൊന്നമ്മയും പ്രദേശവാസികളും ചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ തീ അതിവേഗത്തില്‍ പൊന്നമ്മയുടെ ദേഹത്തേക്ക് പടര്‍ന്നു. സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Content Highlights: woman burned to death while burning dry leaves
Published: 06 Mar 2023, 12:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented