മുള്ളരിങ്ങാട്: ഇടുക്കി മുള്ളരിങ്ങാടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. അമര്‍ ഇബ്രാഹിമാണ് (23) മരിച്ചത്. പശുവിനെ അഴിച്ചുകെട്ടാനായി പോയപ്പോള്‍ അമര്‍ ആനയുടെ മുന്നിലകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇന്ന്(ഞായര്‍) പകല്‍ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
തൊടുപുഴ കാരിക്കോട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മുള്ളരിങ്ങാടില്‍ ഒരു മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ നടക്കുന്ന രണ്ടാമത്തെ മരണമാണിത്.
അമറിന്റെ വീടിനോട് ചേര്‍ന്ന് വനമേഖലയാണ്. ഏതാനും ആഴ്ച്ചകളായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ആനകള്‍ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നു. രണ്ടരവര്‍ഷത്തോളമായി ഈ പ്രതിസന്ധിയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Content Highlights: wild tusker attack at idukki
Published: 29 Dec 2024, 05:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented