കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത കണ്ടൈനര്‍ ലോറി കൊക്കയില്‍ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ചുരമിറങ്ങുന്നതിനിടെയാണ് കണ്ടെയ്നർ   ഒന്‍പതാം വളവിന് സമീപം അപകടത്തില്‍പ്പെട്ടത്. സംരക്ഷണ ഭിത്തി തകര്‍ത്ത വാഹനത്തിന്റെ മുന്‍ഭാഗത്തെ ചക്രങ്ങള്‍ രണ്ടും വലിയ താഴ്ചയുള്ള കൊക്കയുടെ ഭാഗത്ത് പുറത്താണ് ഉള്ളത്.  അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. 

To advertise here,
placeholder
വയനാട് ചുരത്തില്‍ അപകടത്തിൽപ്പെട്ട കണ്ടെയ്‌നര്‍

ലോറിയില്‍ രണ്ടു പേര്‍ ഉണ്ടായിരുന്നു, രണ്ടുപേരെയും സുരക്ഷിതമായി പോലീസും യാത്രക്കാരും ചേര്‍ന്ന് പുറത്തിറക്കി.കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ലോറി .

പാര്‍സല്‍ സാധനങ്ങള്‍ കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോഡ് ഉള്ളത് കൊണ്ട് മാത്രമാണ് വാഹനം പൂര്‍ണമായും കൊക്കയില്‍ പതിക്കാതിരുന്നത്. 
ഇതിനിടെ താമരശ്ശേരി ചുരത്തിലും അടിവാരത്തും, ലക്കിടിയിലും നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ഒന്‍പതാം വളവ് അപകടം നടന്ന ഭാഗത്ത് ഒരു വരിയായി മാത്രമേ വാഹനങ്ങള്‍ കടന്നു പോകുകയുള്ളൂ.മള്‍ട്ടി ആക്‌സില്‍ വാഹ്നങ്ങള്‍ ചുരം വഴി കടത്തിവിടുന്നില്ല. അടിവാരത്ത് തടഞ്ഞിടുകയാണ്.