കോഴിക്കോട്: ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്ന കേസിലെ പ്രതിക്കൊപ്പം വേദി പങ്കിടാന്‍ നിര്‍ബന്ധിച്ചുവെന്ന ആക്ഷേപവുമായി മീറ്റു പരാതിക്കാരിയായ പുസ്തക പ്രസാധക. പ്രതിയുടെ അറിവോടെ തന്നെ അപമാനിക്കാനാണ് സംഘാടകര്‍ ശ്രമിച്ചതെന്നാണ് ആരോപണം. എഴുത്തുകാരന് വി.ആര്. സുധീഷിനെതിരായി പ്രസാധകയുടെ പരാതിയില്‍ കോടതി നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ്, അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പ്രസാധക രംഗത്തെത്തിയത്.
പരാതിക്കാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഴുത്തുകാരന് വി.ആര്. സുധീഷിനെതിരെയുള്ള കേസ്. കോഴിക്കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ തന്നെ ആക്ഷേപിക്കാന്‍ വീണ്ടും ശ്രമം നടക്കുന്നുവെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം.
എസ്.കെ. പൊറ്റക്കാട് സ്മാരക സാഹിത്യവേദിയുടെ പരിപാടിയില്‍ പ്രസാധകയെ അധ്യക്ഷയായി സംഘാടകര്‍ ക്ഷണിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന കവി കല്‍പ്പറ്റ നാരയണനെ അവസാനനിമിഷം മാറ്റി. പകരം വി.ആര്. സുധീഷ് പങ്കെടുക്കുമെന്ന് സംഘാടകര്‍ ഫോണില്‍ അറിയിച്ചു. കല്പറ്റ നാരായണന് പങ്കെടുക്കാന്‍ ബുദ്ധിമുട്ടായതിനാല്‍, അദ്ദേഹം നിര്‍ദേശിച്ച സാഹിത്യകാരനാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞപ്പോഴേ തനിക്ക് സംശയം തോന്നിയെന്ന് പ്രസാധക പറയുന്നു. വി.ആര്. സുധീഷിനെ വിളിച്ചപ്പോള്‍, അദ്ദേഹത്തിന് താനുമായി വേദി പങ്കിടുന്നതില്‍ ബുദ്ധിമുട്ടൊന്നുമില്ലെന്ന് പറഞ്ഞുവെന്ന് സംഘാടകര്‍ അറിയിച്ചു. താങ്കളൊരു സാംസ്കാരിക പ്രവര്‍ത്തകനാണെന്നും, ഒട്ടും സംസ്കാരം ഇല്ലാതെ സംസാരിക്കരുതെന്നും താന്‍ സംഘാടകനോട് പറഞ്ഞുവെന്നും പ്രസാധക വെളിപ്പെടുത്തി.
തന്നെ അപമാനിക്കാന്‍ ബോധപൂര്‍വ്വം നടത്തിയ ശ്രമമാണിതെന്ന് അവര്‍ ആരോപിച്ചു. കല്‍പ്പറ്റ നാരായണന് മാഷിന് നിര്‍ദേശിക്കാന്‍ വി.ആര്. സുധീഷ് എന്ന എഴുത്തുകാരന് മാത്രമേയുള്ളൂവെന്ന് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ അവര്‍, കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ തന്നെ അപമാനിക്കാനോ, കോടതിയില്‍ കേസ് നിലനില്‍ക്കവെ തങ്ങള്‍ രണ്ടുപേരും വേദി പങ്കിട്ടുവെന്ന് വരുത്തിത്തീര്‍ക്കാനോ നടത്തിയ ശ്രമമായാണ് തോന്നിയതെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, അസൗകര്യങ്ങളുള്ളതിനാല്‍ പരിപാടിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നതാണെന്നും പ്രസാധകയെ ബോധപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു. വി.ആര്. സുധീഷിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ സാഹിത്യമേഖലയിലെ പലരില്‍നിന്നും അവഗനണനയും ഒറ്റപ്പെടുത്തലും നേരിടുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: vr sudheesh me too publisher S.K. Pottekkat Cultural Centre
Published: 02 Oct 2023, 12:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented