കോട്ടയം: വിഴിഞ്ഞം തുറമുഖം പദ്ധതി സംബന്ധിച്ച് ഭരണ-പ്രതിപക്ഷ പോരിനിടയിൽ കെ.എം. മാണിയുടെ പഴയ ബജറ്റ് പ്രസംഗം ഫെയ്ബുക്കിൽ പങ്കുവെച്ച് ജോസ് കെ മാണി. കേരളത്തിന്റെ ത്വരിത വികസനത്തിനുതകുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന 2011ലെ കെ.എം. മാണിയുടെ പ്രസംഗമാണ് പങ്കുവച്ചിരിക്കുന്നത്.
പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി എൽ.ഡി.എഫ്.-യു.ഡി.എഫ്. പോര് പാരമ്യത്തിൽ എത്തി നിൽക്കേയാണ് എൽ.ഡി.എഫിനെ വെട്ടിലാക്കി ജോസ് കെ മാണിയുടെ പോസ്റ്റ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്തെ ബജറ്റ് പ്രസംഗം ജോസ് കെ മാണി പങ്കുവെച്ചതിനെ സൈബർ ഇടങ്ങളിൽ യു.ഡി.എഫ്. ചർച്ചയാക്കിയിട്ടുണ്ട്.
Content Highlights: Jose K Mani shares KM Mani`s 2011 budget speech emphasizing Vizhinjam port`s importance
Published: 02 May 2025, 02:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented