
തൃശ്ശൂർ: വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ സി.ജി. രാജൻ എന്ന മാവോവാദി വിചാരണത്തടവുകാരനെ പാർപ്പിച്ചിരുന്ന സെല്ലിൽ 2023 ജൂൺ അഞ്ചിന് രാവിലെ 9.10 മുതൽ 9.17 വരെ എന്തു സംഭവിച്ചു? ഈ സമയം അവിടേയ്ക്ക് എത്തിയ ജോയിന്റ് സൂപ്രണ്ട്, താൻ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ചവിട്ടിത്തെറിപ്പിച്ചെന്ന രാജന്റെ പരാതിയാണ് ഹൈക്കോടതിയിലെത്തിയത്. ഇതോടെ സി.സി.ടി.വി. ദൃശ്യം ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. ജയിലധികൃതർ ഹാജരാക്കിയ ദൃശ്യങ്ങളിലാകട്ടെ സംഭവദിവസം രാവിലെ 9.10 മുതൽ 9.17 വരെയുള്ള ദൃശ്യങ്ങളില്ല. ഈ സമയത്താണ് ഭക്ഷണം ചവിട്ടിത്തെറിപ്പിച്ചതെന്നായിരുന്നു പരാതി.
പിന്നീടുള്ള ട്വിസ്റ്റുകളാണ് കോടതിയെ വെട്ടിലാക്കിയത്. ദൃശ്യമായ സി.സി.ടി.വി. രംഗങ്ങളിൽ സെല്ലിൽ ഒരു ക്ലോക്ക് കാണുന്നുണ്ട്. ഇതിലെ സമയവും സി.സി.ടി.വി.യിലെ ഓട്ടോമാറ്റിക് സമയവും തമ്മിൽ 20 മിനിറ്റ് വ്യത്യാസമുണ്ട്. ഇത് സമയം ലക്ഷ്യമിട്ട് മാറ്റിയതാണോ എന്ന സംശയം ഉണർത്തുന്നു. വീഡിയോയിൽ രാജൻ ശാന്തമായി ഭക്ഷണം കഴിക്കുന്നതും കാണാം. നിലം ശുചിയായിത്തന്നെയുണ്ട്. എന്നാൽ വെള്ളമാണ് തള്ളിയതെന്ന് രാജൻ പിന്നീട് മാറ്റിപ്പറഞ്ഞു. അതിനാൽ ആരോപണം വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ജയിൽ അധികാരികളും എന്തോ മറച്ചുവയ്ക്കുന്നുവെന്ന സംശയമുണ്ടെന്നും കോടതി വിലയിരുത്തി. ഹർജി തുടർ പരിഗണനയ്ക്കായി എൻഐഎ കോടതിക്ക് കൈമാറി. ജയിൽ ഡയറക്ടർ ജനറൽ വിശദമായ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
Content Highlights: Missing 7-minute CCTV footage from Viyyur High-Security Jail in 2026 investigation., Allegations of prisoner abuse by jail officials challenged in court., Discrepancies found between CCTV timestamp and cell clock., Court ordered a detailed probe by the Director General of Prisons., Case transferred to the NIA court for further proceedings.
Published: 19 Apr 2026, 10:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented