മലപ്പുറം: വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് കരുതുന്നില്ലെന്നും ഒരാളും അങ്ങനെ പറയുന്നത് കേട്ടിട്ടില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. വെള്ളാപ്പള്ളി നടേശൻ രാഷ്ട്രീയനിലപാടുകൾ അപ്പപ്പോൾ പ്രകടിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകൾ പൊതുധാരണയ്ക്ക് വിരുദ്ധമാണെങ്കിൽ അതിനെ സിപിഎം വിമർശിക്കാറുമുണ്ട്. നവോത്ഥാനത്തിന് ഒരുപാട് സംഭാവനകൾ നൽകിയ എസ്എൻഡിപിയുടെ നേതാവാണ് അദ്ദേഹമെന്നും വിജയരാഘവൻ പറഞ്ഞു.
യുഡിഎഫിൽ കൂടുതൽ ജനപിന്തുണയുള്ള പാർട്ടിയാണ് മുസ്‌ലിംലീഗ്. എന്നാൽ തെക്കൻ കേരളത്തിൽ പലയിടത്തും അവർക്ക് അർഹമായ പരിഗണന കിട്ടുന്നില്ല. കോൺഗ്രസ് മത്സരിക്കുന്നിടത്ത് ലീഗ് സഹായിക്കും. എന്നാൽ ലീഗിന് തിരികെ കോൺഗ്രസ് പിന്തുണ കിട്ടാറില്ലെന്നത് വസ്തുതയാണ്. ജമാഅത്തെ ഇസ്‌ലാമിക്ക് ലീഗ് കീഴ്‌പ്പെടുന്നതിനെതിരേ വിവിധ മുസ്‌ലിം സംഘടനകൾക്ക് വിയോജിപ്പുണ്ട്. ഭൂരിഭാഗവും ലീഗിന്റെ ഈ നിലപാടിനൊപ്പമല്ലെന്നും വിജയരാഘവൻ പറഞ്ഞു.
Content Highlights: CPM`s A. Vijayaraghavan clarifies views on Vellapally Natesan`s secularism & Muslim League`s political stance, including criticism of Jamaat-e-Islami alignment. Read more.
Published: 23 Nov 2025, 07:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented