തിരുവനന്തപുരം:  പ്രമുഖ മാധ്യമപ്രവർത്തകൻ എൻആർഎസ് ബാബു (84) അന്തരിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഹോണററി അംഗംവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം മുൻ ഡയറക്ടറുമായിരുന്നു. കേരള കൗമുദിയിലും കലാകൗമുദിയിലും പ്രധാനചുമതലകൾ വഹിച്ചിട്ടുണ്ട്. പട്ടം വൃന്ദാവൻ ഗാർഡൻസിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്വെയർ - മൾട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇൻവിസ് മൾട്ടിമീഡിയ ഫൗണ്ടർ-ചെയർമാനാണ്.

To advertise here,