തിരുവനന്തപുരം: തിങ്കളാഴ്ച (മേയ് 18) നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്യും പങ്കെടുത്തേക്കും. ചീഫ് സെക്രട്ടറി എ. ജയതിലക്, വിജയിനെ ചടങ്ങിലേക്ക് ക്ഷണിച്ചു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയായി വി.ഡി. സതീശനും മറ്റ് 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.
102 സീറ്റുകളുമായി മിന്നുന്ന വിജയമാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത്. കോൺഗ്രസ് 63 സീറ്റിലാണ് വിജയംനേടിയത്. എന്നാൽ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ കാരണം ആരാകും കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് എന്ന പ്രഖ്യാപനം വന്നത് ഫലപ്രഖ്യാപനം കഴിഞ്ഞ് പതിനൊന്നാം ദിവസമായിരുന്നു.
Content Highlights: V.D. Satheesan to take oath as Chief Minister with 20 ministers on May 18, 2026., Tamil Nadu CM Vijay invited by Chief Secretary A. Jayathilak to attend the event., Karnataka CM Siddaramaiah and Telangana CM Revanth Reddy confirmed to attend., UDF secured 102 seats in the 2026 assembly elections., Governor Rajendra Arlekar will administer the oath of office.
Published: 15 May 2026, 05:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented