
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് ഗൃഹപ്രവേശം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസ് നേരത്തെതന്നെ ഒഴിഞ്ഞിരുന്നെങ്കിലും വി.ഡി. സതീശൻ ഔദ്യോഗിക വസതിയിൽ താമസമാക്കിയിരുന്നില്ല. അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാലാണ് ഗൃഹപ്രവേശം വൈകിയത്.
നേരത്തെ, വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ താമസിച്ചിരുന്ന കന്റോൺമെന്റ് ഹൗസിലാണ് നിലവിൽ മുഖ്യമന്ത്രി താമസിക്കുന്നത്. ഇതേത്തുടർന്ന് പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറാൻ സാധിച്ചിരുന്നില്ല. ഇത് സംബന്ധിച്ച അനിഷ്ടം പിണറായി വിജയൻ നേരത്തെ ഒരു വാത്താസമ്മേളനത്തിൽ അറിയിക്കുകയും ചെയ്തിരുന്നു.
പൊതുമരാമത്ത് വകുപ്പാണ് ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത്. പണി പൂർണമായും കഴിഞ്ഞിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വ്യാഴാഴ്ച രാവിലെ ആറ് മണിക്കാണ് പാലുകാച്ചൽ.
Content Highlights: Chief Minister V.D. Satheesan moves to Cliff House on Thursday at 6 AM., Housewarming ceremony follows delays due to ongoing maintenance work., Transition resolves the Cantonment House vacancy issue for former CM Pinarayi Vijayan., Public Works Department managed the renovation of the official residence.
Published: 24 Jun 2026, 06:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented