വർക്കല: വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളിലൊരാളെ തിരയില്‍പ്പെട്ട് കാണാതെയായി. മറ്റൊരാളെ രക്ഷപ്പെടുത്തി. കർണാടക സ്വദേശിയായ നെൽസൺ ജസ്വന്തി (28)നെയാണ് കാണാതായത്. യു.പി സ്വദേശിയായ ഖാസി നോമനെ (23) ആണ് രക്ഷപ്പെടുത്തിയത്. ബെം​ഗളൂരുവിലെ ഐ.ടി. കമ്പനി ജീവനക്കാരാണ് ഇരുവരും.

To advertise here,

വർക്കല പാപനാശം ബീച്ചിനും അലിയിറക്കം ബീച്ചിനും ഇടയിലുള്ള റിസോർട്ടിന്റെ മുൻവശത്തുള്ള കടലിലാണ് ഇവർ കുളിക്കാനിറങ്ങിയത്. വർക്കല പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.