
തിരുവനന്തപുരം: പരമോന്നത നീതിന്യായ കോടതിയുടെ വിധിയെ മുഖ്യമന്ത്രി അവഹേളിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിചാരണകോടതിയില്‍ കൈയും കെട്ടി നില്‍ക്കേണ്ട ആളാണോ കുട്ടികള്‍ക്ക് മാതൃകയാകേണ്ട കേരളത്തിന്റെ പൊതുവിദ്യഭ്യാസ മന്ത്രിയെന്നും അദ്ദേഹം ചോദിച്ചു.
ഇന്നലെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോള്‍ വസ്തുതാപരമായ ധാരാളം തെറ്റുകള്‍ അദ്ദേഹം ആവര്‍ത്തിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭയില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അതെല്ലാം നിയമസഭയ്ക്ക് അകത്ത് തീര്‍ക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അത് തെറ്റാണ്.
കേരള നിയമസഭയില്‍ 1970-ല്‍ അന്നത്തെ പ്രതിപക്ഷം, അതായിത് ഇന്നത്തെ ഇടതുപക്ഷം അന്നത്തെ സ്പീക്കര്‍ ദാമോദരന്‍ പോറ്റിയെ ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന ഒരു പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. 2015-ല്‍ നടന്നതിന് സമാനമായ സംഭവമാണിത്. പഞ്ചാബ് നിയമസഭയില്‍ ഒരു എം.എല്‍.എ മൈക്ക് നശിപ്പിച്ചതിന് സ്പീക്കര്‍ അന്ന് കേസ് കൊടുത്തു. കേസില്‍ കോടതിയുടെ ശിക്ഷയും ലഭിച്ചു.
പിന്നെ എന്ത് അടിസ്ഥാനത്തിലാണ് നിയമസഭയ്ക്ക് അകത്ത് നടന്ന സംഭവം നിയമസഭയ്ക്ക് ഉള്ളില്‍ തന്നെ എല്ലാ സംസ്ഥാനങ്ങളും പരിഹരിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇപ്പോഴും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തങ്ങളുടെ നിലപാട് ശരിയാണെന്ന് പറയാതെ പറയുകയാണ് സര്‍ക്കാര്‍.
സര്‍ക്കാരിന്റെ അഭിഭാഷകയായ അഡ്വ.ബീന സതീഷ് സര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്ന് പറഞ്ഞു. എന്നാല്‍ ഇതേ തുടര്‍ന്ന് മറ്റൊരു അഭിഭാഷകനെ വിട്ട് ബീന സതീഷിനെ ഭീഷണിപ്പെടുത്തുകയും പിന്നീട് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റുകയുമുണ്ടായി. തിരുവനന്തപുരത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നടക്കുമ്പോഴായിരുന്നു ഇത്.
എന്നാല്‍ വിധി മനസ്സിലാകാത്ത സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക് പോകുകയാണ് ഉണ്ടായത്. ഹൈക്കോടതി വിധിയിലും കേസ് യാതൊരു തരത്തിലും പിന്‍വലിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതാണ്. സര്‍ക്കാരിനെതിരെ നടന്ന ക്രിമിനല്‍ കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ പൊതു ഖജനാവില്‍ നിന്നും പണം ഈടാക്കി സുപ്രീം കോടതി വരെ കേസ് നടത്തി. ഈ ശ്രമം പരിതാപകരമായി പരാജയപ്പെടുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി വീണിടത്ത് നിന്നും ഉരുളുകയാണ്.
ആര്‍.ബാലക്യഷ്ണപിള്ള രണ്ടുപ്രാവശ്യം രാജിവെച്ചിട്ടുണ്ട്. അതിലൊരു തവണ ഇടമലയാര്‍ കേസില്‍ ശിക്ഷിച്ചതിന്റെ പേരിലാണ് അദ്ദേഹം രാജിവെച്ചത്. കെ.കരുണാകരന്‍ രാജന്‍ കേസില്‍ മന്ത്രി സ്ഥാനം രാജിവെച്ചത് കോടതിയുടെ പരാമര്‍ശം മൂലമാണ്. അല്ലാതെ കോടതി ശിക്ഷിച്ചിട്ടല്ല. കോടതി ശിക്ഷിച്ചാല്‍ മാത്രമേ മന്ത്രി സ്ഥാനം രാജി വെയ്ക്കുകയുള്ളൂവെന്ന് പറയുന്നത് എന്ത് ന്യായമാണെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: v.d satheeshan aganist cm on assembly ruckus case
Published: 30 Jul 2021, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented