
ബെവ്കോയുടെ വിദേശ മദ്യശാല | മാതൃഭൂമി ഫയൽ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നു. മദ്യം ബുക്ക് ചെയ്യാന്‍ ബെവ്ക്യൂ ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ചാണ് അഭിപ്രായ വ്യത്യാസം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എക്സൈസ്-ബെവ്കോ പ്രതിനിധികള്‍ ബുധനാഴ്ച എക്സൈസ് മന്ത്രി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തും.
അണ്‍ലോക്ക് ഇളവുകളുടെ ഭാഗമായി വ്യാഴാഴ്ച മുതല്‍ മദ്യശാലകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇക്കാര്യം എങ്ങനെ വേണമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാന്‍ മൊബൈല്‍ ആപ്പ് ഏര്‍പ്പെടുത്തണോ അതോ പോലീസിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിച്ചാല്‍ മതിയോ എന്ന കാര്യത്തിലാണ് അവ്യക്തത തുടരുന്നത്.
മൊബൈല്‍ ആപ്പായി നേരത്തെ ഉപയോഗിച്ച ബെവ്ക്യൂ ആപ്പ് തന്നെ ഉപയോഗിക്കാനാണ് സാധ്യത. പുതിയ ആപ്പ് രൂപീകരിച്ച് കൊണ്ടുവരാന്‍ കാലതാമസമെടുക്കും. തിരക്ക് നിയന്ത്രിക്കാന്‍ നേരത്തെയുണ്ടായ പിഴവുകള്‍ പരിഹരിച്ച ബെവ്ക്യൂ ആപ്പ് വീണ്ടും നടപ്പാക്കാമെന്നാണ് ബെവ്കോയുടെ നിലപാട്. എന്നാല്‍ കഴിഞ്ഞ തവണ അപാകതയുണ്ടായ ആപ്പ് വേണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ അഭിപ്രായം.
ആവശ്യത്തിന് ഷോപ്പുകള്‍ തുറക്കുന്നത് കൊണ്ട് തിരക്കുണ്ടാകില്ലെന്നും പോലീസിനെ ഉപയോഗിച്ച് തന്നെ നിയന്ത്രിക്കാമെന്നുമാണ് എക്സൈസിന്റെ നിലപാട്. അഭിപ്രായ വ്യത്യാസമുള്ള സാഹചര്യത്തില്‍ ബുധനാഴ്ച എക്സൈസ് മന്ത്രിയുമായുള്ള ഉദ്യോഗസ്ഥ ചര്‍ച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാവുകയുള്ളു.
content highlights: uncertainty remains over beverages outlets opening
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..