കായംകുളം: ബിപിന്‍ സി. ബാബുവിന്റെ ബി.ജെ.പി. പ്രവേശനത്തെ തുടര്‍ന്ന് ഒളിയമ്പുമായി യു. പ്രതിഭ എം.എല്‍.എ.യുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
എന്റെ പൊതുജീവിതത്തില്‍ ഏറിയും കുറഞ്ഞും ദുര്‍ബലരും ശക്തരുമായ പാരകള്‍ എന്നു വിശേഷിപ്പിക്കാവുന്ന ചില മുഖങ്ങള്‍ ഉണ്ട്. അവര്‍ക്കെതിരേ ഞാന്‍ ഒന്നുംചെയ്യാനോ പരാതിപറയാനോ പോയിട്ടില്ല. ഏറ്റവും വേദനിപ്പിച്ചത് അധികാരമോഹം തലയ്ക്കുപിടിച്ചുനടന്ന ദമ്പതിമാരായിരുന്നു. കാലമേ നീയെല്ലാം കണ്ടിരുന്നു അല്ലേ എന്നാണ് പോസ്റ്റ് തുടങ്ങുന്നത്. കോവിഡ് കാലത്ത് ഇല്ലാക്കഥകള്‍ മെനഞ്ഞും കൂടെനിന്നവരുടെ കുതികാല്‍വെട്ടിയും അവര്‍ സന്തോഷിച്ചിരുന്നെന്നും പോസ്റ്റില്‍ പറയുന്നു. ഉപ്പുതിന്നവര്‍ കുടിക്കട്ടെ വെള്ളമെന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Content Highlights: u prathibha mla fb post after bipin c babu joins bjp
Published: 02 Dec 2024, 09:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented