മലപ്പുറം: പുളിക്കലില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ് രണ്ടുവയസ്സുകാരന്‍ മരിച്ചു. വലിയപറമ്പ് ചെറുമുറ്റം ഇരുമ്പന്‍ തറക്കല്‍ ജംഷിയയുടേയും പെരിന്തല്‍മണ്ണ തൂത കണ്ടപ്പാടി സുഹൈലിന്റേയും മകന്‍ മുഹമ്മദ് ഉമ്മര്‍ ആണ് മരിച്ചത്.

To advertise here,

കൊണ്ടോട്ടിയില്‍ കുട്ടിയുടെ മാതാവിന്റെ വീട്ടില്‍വെച്ചാണ് സംഭവം. വ്യാഴാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ നിലവിളികേട്ടാണ് വീട്ടുകാര്‍ ഓടിയെത്തി. ദേഹം പരിശോധിച്ചപ്പോള്‍ ശ്രദ്ധയില്‍പ്പെട്ട പാട് തിരിച്ചറിഞ്ഞാണ് പാമ്പുകടിയേറ്റതാണെന്ന് മനസിലായത്.

കൊണ്ടോട്ടിയെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞിനെ ആദ്യം എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.