പുതുപ്പാടി: കാക്കവയല്‍ മണ്ഡലമുക്കില്‍ രണ്ട് കടകള്‍ കത്തിനശിച്ചു. കാക്കവയല്‍-കണ്ണപ്പന്‍കുണ്ട് റോഡില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കാക്കവയല്‍ പടിഞ്ഞാറെയില്‍ ഹംസയുടെ ഉടമസ്ഥതയിലുള്ള ഒരു നില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. തീ പടര്‍ന്ന് മൂന്ന് മുറികളുള്പ്പെട്ട രണ്ട് കടകള്‍ പൂര്‍ണമായി കത്തിനശിച്ചു.
ഹംസ നടത്തുന്ന ഫാന്‍സി, തുണിത്തരങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ ഉള്‍പ്പെട്ട രണ്ടുമുറി കടയിലും നടുക്കണ്ടി ഹുസൈന് നടത്തുന്ന ഒറ്റമുറി പലചരക്ക് കടയിലുമാണ് തീ പടര്‍ന്ന് പിടിച്ചത്. ഇരുകടകളിലുമുണ്ടായിരുന്ന സാധനങ്ങളില്‍ സിംഹഭാഗവും കടയ്ക്കുള്ളിലുണ്ടായിരുന്ന ഫ്രിഡ്ജ്, ഫ്രീസര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും അഗ്നിക്കിരയായി. നാട്ടുകാരും മുക്കം അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് തീയണച്ചത്.
Content Highlights: two shops caught fire in puthuppadi
Published: 04 Feb 2025, 10:11 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented