കോഴിക്കോട്: പതിനൊന്ന് വര്‍ഷം മുമ്പ് എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ച സമരവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ സെക്രട്ടറി മുഹമ്മദ് റിയാസ്, ടി.വി. രാജേഷ് എം.എല്‍.എ., ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടറി പി.പി. ദിനേശന്‍ എന്നിവരെ കോഴിക്കോട് സി.ജെ.എം. കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
2010-ല്‍ നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വാറണ്ട് ആയെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. വേറെയും പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ മാത്രമാണ് ഹാജരാവാതിരുന്നത്. മറ്റു പ്രതികളെയെല്ലാം കേസില്‍ വെറുതെ വിട്ടിരുന്നു. കേസ് തീര്‍പ്പ് കല്‍പ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നേതാക്കളോട് ഇന്ന് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് കോടതിയില്‍ എത്തിയ മൂന്നു പേരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു. എയര്‍ ഇന്ത്യ ഓഫീസ് അക്രമിച്ചു എന്നതാണ് കേസ്. ഉപരോധസമരം ഉദ്ഘാടനം ചെയ്തത് അന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന ടി.വി രാജേഷായിരുന്നു. മുഹമ്മദ് റിയാസ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു അക്കാലത്ത്.
നേതാക്കള്‍ക്കായി നാളെ ജാമ്യഹര്‍ജി സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസ് ബേപ്പൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ധാരണ ആയിട്ടുണ്ട്. പി.പി. ദിനേശനും സി.പി.എം. സ്ഥാനാര്‍ഥി പട്ടികയിലുള്ള ആളാണ്.
Content Highlights: TV Rajesh and Mohammad Riyaz remanded for two weeks
Published: 02 Mar 2021, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented