കോട്ടയം: കോട്ടയത്തിനും ഏറ്റുമാനൂരിനുമിടയിൽ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടത്തിയതിനെ തുടര്‍ന്ന് പല ട്രെയിനുകളും വൈകി. പരശ്ശുറാം, ശബരി എക്‌സപ്രസുകള്‍ അര മണിക്കൂറോളം വൈകിയാണ് ഓടിയത്. ഏറ്റുമാനൂര്‍ പാറോലിക്കലിനു സമീപമാണ് വിളളല്‍ കണ്ടെത്തിയത്.  

To advertise here,

കോട്ടയം-ഏറ്റുമാനൂര്‍ പാതയില്‍ നടക്കുന്ന അറ്റകുറ്റപണികളുടെ ഭാഗമായുള്ള പരിശോധനിയിലാണ് കുമാരനെല്ലൂര്‍-കാരിത്താസ് മേഖലയില്‍ ചെറിയ വിള്ളല്‍ കണ്ടെത്തിയത്. ഇത് പരിഹരിക്കാനെടുത്ത സമയത്താണ് ട്രെയിനുകള്‍ വൈകിയത്. വിള്ളല്‍ താത്കാലിമായി മാത്രമാണ് പരിഹരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വേഗം കുറച്ചാണ് ട്രെയിനുകള്‍ ഓടുന്നത്.