പഴയന്നൂര്‍: സിമന്റ് കട്ടകളുമായി പോകുകയായിരുന്ന ടിപ്പര്‍ ലോറി പാറയ്ക്കല്‍ തേവര് ക്ഷേത്രത്തിനു സമീപത്തെ കുളത്തിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം.
എതിരെവന്ന കാറിന് വഴികൊടുക്കുന്നതിനിടെ കുളത്തിന്റെ സംരക്ഷണ ഭിത്തി ഇടിയുകയായിരുന്നു. പത്തടിയിലേറെ ആഴമുള്ള കുളത്തില്‍ ലോറി പൂര്‍ണമായി മുങ്ങി. ഡ്രൈവര്‍ പൊറ്റ നാലുപുരത്തൊടി ഷാജഹാന് (32) അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളത്തിൽനിന്ന് ടിപ്പര്‍ ലോറി കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Content Highlights: tipper lorry overturns into pond-driver escaped
Published: 26 Jul 2024, 09:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented