തിരുവനന്തപുരം: വോട്ടർപട്ടിക ചോര്‍ന്ന സംഭവത്തില്‍ കെല്‍ട്രോണുമായുള്ള കരാര്‍ റദ്ദാക്കിയെന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടേഴ്‌സ് ലിസ്റ്റുമായി ബന്ധപ്പെട്ട ഡാറ്റ എല്ലാം കെല്‍ട്രോണ്‍ ആണ് സൂക്ഷിച്ചിരുന്നത്. ഇരട്ട വോട്ട് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇതു സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു അന്വേഷണം നടത്തി. തുടര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് കെല്‍ട്രോണുമായുള്ള കരാര്‍ റദ്ദാക്കിയത്. ഇരട്ട വോട്ട് സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നും ടിക്കാറാം മീണ പറഞ്ഞു.
ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉന്നയിക്കരുതെന്ന് നിര്‍ദേശിച്ചത് മതേതരത്വം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ്. മതം വ്യക്തിപരമായ കാര്യമാണ്. മതത്തെ രാഷ്ട്രീയവത്കരിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ശ്രമിക്കുമ്പോള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് സൂചിപ്പിച്ചത്. ജനങ്ങള്‍ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉന്നയിക്കാതെ മതത്തെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Tikaram Meena says contract with Keltron has been canceled, voters list
Published: 08 Jul 2021, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented