'മുന്‍ നേതാവിനെ ഗസ്റ്റ് അധ്യാപകനാക്കണം'; കേരളവര്‍മ്മ കോളേജില്‍ SFI സമരം


മറ്റ് ആവശ്യങ്ങളും സംഘടന ഉന്നയിച്ചിരുന്നെങ്കിലും ചർച്ചകളിലെല്ലാം പ്രാധാന്യം നൽകുന്നത് അധ്യാപകനിയമനത്തിനാണ്

കേരളവർമ കോളേജിൽ എസ്.എഫ്.ഐ. വിദ്യാർഥികൾ സ്റ്റാഫ് കൗൺസിൽ ഹാളിൽ അധ്യാപകരെ തടഞ്ഞപ്പോൾ

തൃശ്ശൂർ: മുൻ നേതാവിനെ ഗസ്റ്റ് അധ്യാപകനാക്കണമെന്നാവശ്യപ്പെട്ട് കേരളവർമ കോളേജിൽ എസ്.എഫ്.ഐ. സമരം. മറ്റ് ആവശ്യങ്ങളും സംഘടന ഉന്നയിച്ചിരുന്നെങ്കിലും ചർച്ചകളിലെല്ലാം പ്രാധാന്യം നൽകുന്നത് അധ്യാപകനിയമനത്തിനാണ്. മൂന്നുദിവസം പിന്നിട്ട സമരം വെള്ളിയാഴ്‌ച കൂടുതൽ ശക്തമായി. സമരത്തെക്കുറിച്ച് ചർച്ചചെയ്യാൻ വിളിച്ച അധ്യാപകരുടെ േയാഗത്തിലേക്ക് വിദ്യാർഥികൾ ഇരച്ചുകയറി.

പ്രിൻസിപ്പലിനെ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചപ്പോൾ പ്രിൻസിപ്പലിനെ മാത്രമായി തടഞ്ഞുവയ്ക്കാനാകില്ലെന്ന് പറഞ്ഞ് അധ്യാപകർ എതിർത്തു. പോലീസുൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നാലരയോടെ വിദ്യാർഥികൾ ഉപരോധം അവസാനിപ്പിച്ചെങ്കിലും പഠിപ്പുമുടക്കൽ അവസാനിപ്പിച്ചില്ല.മുൻനേതാവ് പങ്കെടുത്ത അഭിമുഖം സംബന്ധിച്ച് പരാതികളുണ്ട്. ഇത് പരിഗണനയിലാണെന്നതിനാൽ പെട്ടെന്ന് തീരുമാനം എടുക്കാനാകില്ലെന്നാണ് പ്രിൻസിപ്പലിന്റെ ചുമതലയുള്ള വി.എ. നാരായണമേനോൻ പറയുന്നത്. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് കോളേജ് എജ്യൂക്കേഷന് പരാതി പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മിഷനെയും നിയോഗിച്ചിട്ടുണ്ട്. കമ്മിഷന്റെ തെളിവെടുപ്പ്‌ കഴിഞ്ഞശേഷമേ ഡയറക്ടറേറ്റ് ഓഫ് കോളേജ് എജ്യൂക്കേഷന്റെ തീരുമാനം വരുകയുള്ളൂ. അതുകൊണ്ടുതന്നെ പെട്ടെന്നു നടപ്പാക്കാനാകാത്ത വിഷയത്തിലാണ് സമരമെന്ന് പ്രിൻസിപ്പൽ പറയുന്നു.

ഈ വ്യക്തിക്കെതിരേ അധ്യാപകരുടെ യോഗത്തിൽ വിമർശനം വന്നുതുടങ്ങിയതോടെയാണ് എസ്.എഫ്.ഐ. പ്രവർത്തകർ യോഗത്തിലേക്ക് ഇരച്ചുകയറിയത്. യോഗത്തിൽ നടക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ പുറത്ത്‌ സമരംചെയ്തവരെ അറിയിച്ചിരുന്നുവെന്ന് അധ്യാപകർത്തന്നെ ആരോപിക്കുന്നു.

അഭിമുഖം സംബന്ധിച്ച് വേറെയും നിരവധി പരാതികളുണ്ട്. മുൻ നേതാവിനെ അഭിമുഖത്തിൽ ഒന്നാംസ്ഥാനത്തെത്തിക്കാൻ ചില ശ്രമങ്ങളുണ്ടായെന്ന് ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന വ്യക്തിതന്നെ പരാതിപ്പെട്ടിട്ടുണ്ട്. അഭിമുഖത്തിൽ മുൻ നേതാവിന് രണ്ടാംറാങ്കാണ് ലഭിച്ചിരുന്നത്. ഇതോടെ ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന ഒരു അധ്യാപകൻ അഭിമുഖം നടത്തിപ്പിനെതിരേ പരാതിയുമായി എത്തി.

റാങ്ക് ലിസ്റ്റിൽ ഈ അധ്യാപകൻ ഒപ്പിട്ടിട്ടില്ല. എങ്കിലും ഈ പട്ടികയുമായി അധികൃതർ മുന്നോട്ടുപോയി. പക്ഷേ, ഒന്നാം റാങ്ക് കിട്ടിയ വ്യക്തി ജോലിക്ക് ചേരാൻ എത്തിയില്ല. ഇതിനു പിന്നിൽ പലരുടെയും ഭീഷണികളുണ്ടെന്നും പരാതിയുണ്ട്.

Content Highlights: thrissur sree kerala varma college sfi strike wants former leader to be appointed as guest lecturer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented