തൃശ്ശൂർ: 2016 ഫെബ്രുവരി 26-ന് വ്യവസായ മന്ത്രി പി.െക. കുഞ്ഞാലിക്കുട്ടി പുഴയ്ക്കലിലെ വ്യവസായവകുപ്പിന്റെ 51.44 ഏക്കറിൽ തുറന്നത് കേരളത്തിലെ ഒരു കോർപ്പറേഷൻ പരിധിയിലെ ഏറ്റവും വലിയ വ്യവസായ പാർക്ക്. 19.5 കോടി മുടക്കി നിർമിച്ച, ഒരു ലക്ഷത്തിലേറെ ചതുരശ്ര അടിയിലുള്ള ബഹുനില വ്യവസായ പർക്ക് വിഭാവനം െചയ്തത് 500 കോടിയുടെ നിക്ഷേപവും 5000 െതാഴിലവസരങ്ങളും. പത്താണ്ട് പിന്നിട്ട് കുഞ്ഞാലിക്കുട്ടി വീണ്ടും വ്യവസായമന്ത്രിയായി. ഒരു സംരംഭവും വന്നില്ല, ഒരാൾക്കുപോലും തൊഴിലും കിട്ടിയില്ല. പാർക്ക് തകർച്ചയിലാണ്.

To advertise here,

ഉദ്ഘാടനച്ചടങ്ങിൽ 69 പുതുസംരംഭകർക്ക് പാർക്കിൽ ഇടം അനുവദിച്ച ഉത്തരവ് കൈമാറിയിരുന്നു. സംരംഭകർ കോടികളുടെ വായ്പയെടുത്ത് യന്ത്രങ്ങളും സാധനങ്ങളും സാങ്കേതികവിദ്യയും വാങ്ങിക്കൂട്ടി. പക്ഷേ, സ്ഥലം അനുവദിക്കുംമുൻപ്‌ സർക്കാർ മാറി. കെട്ടിടനിർമാണത്തിൽ‍ അഴിമതിയാരോപിച്ച് അന്വേഷണം തുടങ്ങി. അത് നാലുവർഷം നീണ്ടെങ്കിലും അപാകം കണ്ടെത്താനായില്ല. അപ്പോഴേക്കും പാർക്ക് നാശത്തിന്റെ വക്കിലെത്തി.

മുൻസർക്കാരിന്റെകാലത്തെ അലോട്മെന്റ് പട്ടിക അവഗണിച്ച എൽ.ഡി.എഫ്. സർക്കാർ മറുപട്ടിക തയ്യാറാക്കാൻ ശ്രമിച്ചെങ്കിലും ആദ്യ അലോട്മെന്റ് ലഭിച്ചവർ എതിർത്തു. അതോടെ അതേ അങ്കണത്തിൽ 2023 ഒക്ടോബർ 14-ന് അന്നത്തെ വ്യവസായമന്ത്രി പി. രാജീവ് പാർക്കിന്റെ രണ്ടാം സമുച്ചയം ഉദ്ഘാടനംചെയ്തു. പഴയ പട്ടികയിലുള്ളവർക്ക് 30 ദിവസത്തിനുള്ളിൽ പാർക്ക് അനുവദിക്കുമെന്ന് അന്ന് ഉറപ്പും നൽകി.

ആദ്യപാർക്കിന്റെ ഇപ്പോഴത്തെ അവസ്ഥ

കാടുകയറി. മൂന്നുനിലകളുടെയും അടിയിലും മുകളിലുമുള്ള തേപ്പുകൾ അടർന്നു. 2000 കിലോഗ്രാം ശേഷിയുള്ള രണ്ട് ലോഡിങ് ലിഫ്റ്റുകൾ പ്രവർത്തനരഹിതമായി. 20 പേരെ വീതം കയറ്റാൻ ശേഷിയുള്ള സാധാരണ ലിഫ്റ്റുകളും തുരുമ്പെടുത്തു. ഒരു േകാടിയോളം ചെലവിട്ട ട്രീറ്റുമെന്റ് പ്ലാന്റും ട്രാൻസ്ഫോർമറും ഒരു കിണറും ഒരു കുളവും ഉപേയോഗിക്കാനാകാതായി. പൂച്ചയും പട്ടിയും പെരുച്ചാഴിയും പെറ്റുകിടപ്പുണ്ട് പലേടത്തും. വാഷ് റൂമിനകത്തേക്ക് കയറിനോക്കാൻ പോയപ്പോൾ ഒരാൾ തടഞ്ഞു: ‘‘അരുത്, മൂർഖൻ പാമ്പുകളും കുഞ്ഞുങ്ങളുമുണ്ട്.’’

എന്തിന് റിസ്ക്

ഒന്നാം പാർക്കിൽ സൗകര്യങ്ങളൊന്നും ഒരുക്കാത്തതിനാൽ ആരും തന്നെ സ്ഥലം ഏറ്റെടുത്തില്ല. അഗ്‌നിരക്ഷാ സേനയുടെ അനുമതി കിട്ടാനുള്ള ഫയർ റോഡ് ഇല്ല. സൗകര്യങ്ങളില്ലാത്തതിനാൽ ഇവിടെ ആരംഭിക്കുന്ന കമ്പനികൾക്കും ജീവനക്കാർക്കും ഇൻഷുറൻസ് കിട്ടാനും സാധ്യതയില്ല. ‌69 സംരംഭകരിൽ പട്ടികയിൽ അവശേഷിക്കുന്നത് 40 പേർ. ചിലർ മരിച്ചു. ചിലർ മറ്റിടങ്ങളിൽ സംരംഭം തുടങ്ങി. ചിലർ കടം കയറി നാടുവിട്ടു.