തൃശൂർ: വെടിക്കെട്ടുപുരയിൽനിന്ന് 150-ഓളം മീറ്ററകലെ കാവട്ടത്തുപറമ്പിൽ സുബ്രഹ്മണ്യന്റെ വീട്ടുമുറ്റത്തുനിന്നാണ് ചിതറിത്തെറിച്ച കാലുകളിലൊന്ന്‌ കണ്ടെത്തിയത്. നേരത്തേ വെടിക്കെട്ട് ജോലിയായിരുന്ന സുബ്രഹ്മണ്യൻ പുറ്റുങ്ങൽ അപകടത്തോടെയാണ് പടക്കനിർമാണമേഖലയോട് വിടപറഞ്ഞത്. പക്ഷേ, സ്വന്തം വീട്ടുമുറ്റത്ത് ഇങ്ങനെയൊരു ദുരന്തക്കാഴ്‌ച കാണേണ്ടിവന്ന ആഘാതത്തിലാണ് അദ്ദേഹം.

To advertise here,

അപകടത്തിൽപ്പെട്ട മിക്കവരെയും അദ്ദേഹത്തിന് പരിചയമുണ്ട്. പാടത്തും സമീപമുള്ള പറമ്പുകളിലേക്കുമെല്ലാം മൃതശരീരഭാഗങ്ങൾ തെറിച്ചിരുന്നു. സന്നദ്ധപ്രവർത്തകർ അവിടമാകെ നടന്ന് അവ പെറുക്കിക്കൂട്ടുന്ന ഹൃദയഭേദകമായ കാഴ്‌ച. പാടത്തും ചുറ്റുമുള്ള ചെടിപ്പടർപ്പുകൾക്കിടയിൽനിന്നെല്ലാം അവർ ശരീരഭാഗങ്ങൾ പെറുക്കിയെടുത്തു. സമീപത്തുള്ള ചാലുകൾക്കിടയിലും കുളത്തിലുമെല്ലാം തിരച്ചിൽ നീണ്ടു.