തൃശ്ശൂര്‍: തൃശ്ശൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കാര്‍ഷിക അവാര്‍ഡ് മാതൃഭൂമിക്ക്. 'സ്ഥാപനങ്ങളിലെ മികച്ച കൃഷി'ക്കുള്ള അവാര്‍ഡ് മാതൃഭൂമി തൃശ്ശൂര്‍ യൂണിറ്റിന് ലഭിച്ചു. 

To advertise here,

ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങളില്‍ അവാര്‍ഡ് വിതരണം ചെയ്യും. തൃശ്ശൂര്‍ എംഎല്‍എ പി ബാലചന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മേയര്‍ എംകെ വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 

കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന ആറ് കൃഷി ഭാവനുകളില്‍ നിന്ന് വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത 11 കര്‍ഷകരേയും ചടങ്ങില്‍ ആദരിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങ് നടക്കുക.

content highlights: thrissur corporation agricultural awards