തിരുവനന്തപുരം: വിഴിഞ്ഞത്തെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ദേശാഭിമാനി പത്രത്തിന് തെറ്റിദ്ധാരണ ഉണ്ടായെന്നും അത് തിരുത്തുമെന്നും സി.പി.എം നേതാവ് തോമസ് ഐസക്. 13000 കോടി രൂപ നിക്ഷേപമായി കേരളത്തിലെ പശ്ചാത്തല വികസനത്തിന് ലഭിക്കുകയാണെന്ന് തെറ്റിദ്ധരിച്ചു. അതുകൊണ്ട് സംഭവിച്ച തെറ്റാണെന്നും അത് തിരുത്തിക്കോളുമെന്നും അദ്ദേഹം പറഞ്ഞു.
യഥാർഥത്തിൽ ഇത് കേരളത്തിലേക്ക് പുതുതായി വരുന്ന ഒരു നിക്ഷേപമല്ലെന്നും നിലവിലുള്ള ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തിലേക്ക് പുതുതായി നിക്ഷേപമൊന്നും വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടരുത്’ എന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി തോമസ് ഐസക് പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തെ വിദേശ നിക്ഷേപം എൽ.ഡി.എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്ന രീതിയിലാണ് ദേശാഭിമാനി വാർത്ത നൽകിയത്. രാജ്യത്ത് തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ് വിഴിഞ്ഞത്ത് വരുന്നത് എന്ന രീതിയിൽ ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നു. അദാനി പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ ലോകത്തെ വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി വാങ്ങുന്നതോടെ 13,000 കോടി രൂപയുടെ നിക്ഷേപം വരുമെന്നായിരുന്നു റിപ്പോർട്ട്.
Published: 01 Jul 2026, 06:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented